പ്രദേശിക വാർത്തകൾ 2024 ജൂലൈ 31 ബുധൻ

ദുരന്തമേഖലയിലേ
ക്ക് ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കൈത്താങ്

ജില്ലാഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്തമേഖലയിലേക്ക് അവശ്യസാധനങ്ങളെത്തിക്കുന്ന ദൗത്യത്തിന് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൈത്താങ്ങ്. ഇന്ന് രാത്രി പുറപ്പെട്ട ആദ്യഘട്ട വാഹനത്തിൽ ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച സാധന സാമഗ്രികൾ പ്രസിഡണ്ട് പ്രമീള, വൈസ്പ്രസിഡൻ്റ് പി.വി രാഘവൻ മെമ്പർമാരായ സി.വി  ഗിരീശൻ  മഹേഷ് വെങ്ങാട്ട് സെക്രട്ടറി ബിജുകുമാർ ആർ ആസൂത്രണ സമിതി അംഗം കെ.വി.രാജീവ്കുമാർ എന്നിവർ ചേർന്ന് കൈമാറി.
രണ്ടാംഘട്ടത്തിൽ നാളെ 11 Am ന് പോകുന്ന വാഹനത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ സന്നദ്ധരായവർ അവ രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന് പ്രസിഡണ്ട് സി.വി. പ്രമീള അഭ്യർത്ഥിച്ചു


*മാലിന്യമുക്തം നവകേരളം ശില്പശാല-തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്  സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നു*

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ഇനി മുതൽ സാനിറ്ററി മാലിന്യങ്ങളും ശേഖരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ പറഞ്ഞു. മാലിന്യമുക്തം നവകേരളം ഗ്രാമപഞ്ചായത്ത്തല ശില്പശാല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 1 കേരളപ്പിറവി ദിനത്തിൽ പദ്ധതി ആരംഭിക്കാനാണ്  ലക്ഷ്യമിടുന്നത്. കൈമാറാൻ സാധിക്കുന്ന എല്ലാത്തരം അജൈവ മാലിന്യങ്ങളും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന ശേഖരിക്കുന്നുണ്ടെങ്കിലും സാനിറ്ററി നാപ്കിൻ, ഡയപ്പർസ് തുടങ്ങിയവ സുരക്ഷിതമായി കൈമാറാൻ സാധിക്കാത്തത് വലിയ പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ കൈമാറുന്നതിന് ഏജൻസികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാസറഗോഡ് ജില്ലാ ജോയിന്റ് ഡയറക്റ്റർ ജെയ്‌സൺ മാത്യു മുഖ്യാഥിതിയായി പങ്കെടുത്തു. വരുന്ന വാർഷിക പദ്ധതിയിൽ സെപ്റ്റേജ് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കണമെന്നും ദ്രവമാലിന്യ സംസ്കരണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശംസുദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ സുകുമാരൻ ആശംസയറിയിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം സൗദ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ഷൈമ,ഇ ശശിധരൻ, കെ വി രാധ, കെ വി കാർത്യായനി, സീത ഗണേഷ്, എം രജീഷ് ബാബു, എ കെ സുജ, കെ എൻ വി ഭാർഗ്ഗവി, എൻ സുധീഷ്, എം അബ്ദുൽ ഷുക്കൂർ, സി ഡി എസ്‌ ചെയർപേഴ്സൺ എം മാലതി, ഖൈറുന്നിസ്സ, സെക്രട്ടറി പി അരവിന്ദൻ, റിസോർസ് പേഴ്സൺമാരായ എം കെ ഹരിദാസ്, ടി വി ഭാഗീരഥി, കെ വി സുഭാഷ്, എസ് കെ പ്രസൂൺ, രജിഷ കൃഷ്ണൻ, ശ്യാമിലി, കെ ജയരാമൻ, പ്രകാശൻ, ശിവകുമാർ എൻ ഇ, സുജയ് നായർ, റെജിന, നിർവ്വഹണ ഉദ്യോഗസ്ഥന്മാർ, സി ഡി എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക്  ഭക്ഷ്യ കിറ്റും വസ്ത്രങ്ങളും കൈമാറി

പടന്നക്കടപ്പുറം : വയനാട് ചൂരൽമല ഭാഗത്ത് ഉണ്ടായ കാലവർഷ കെടുതിയിൽ ദുരിതം അനുഭവിച്ച് നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുകയാണ് അവർക്കുള്ള ഭക്ഷണ സാധനങ്ങളും രക്തം ദാനം ചെയ്യുവാനും വേണ്ടി പയ്യന്നൂർ ശിവം ഹോളിഡേസിന്റെ ഡ്രൈവേഴ്‌സും മറ്റുള്ള ഡ്രൈവർമാരും നാളെ (31-7-2024) പോവുകയാണ്. അതിലേക്ക് പടന്നക്കടപ്പുറത്തെ അജ്മൽ അൻവർ, ഷിഫാന ഷരീഫ്, സുമൈറ അറഫാത്ത് എന്നിവർ ഭക്ഷ്യ കിറ്റും, വസ്ത്രങ്ങളും പടന്നക്കടപ്പുറത്തെ ശ്രീജിത്തിന് കൈമാറുന്നു

ഫാർമസിസ്റ്റ് ഒഴിവ്

കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ *ഫാർമസിസ്റ്റ്* ഒഴിവ്.
യോഗ്യത - B.Pharm or D.Pharm
(മിനിമം ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം)
കൂടുതൽ വിവരങ്ങൾക്ക് : 9188400887

മിഡ്‌ടൗൺ റോട്ടറി കരിവെള്ളൂരിന്റെ ആഭിമുഖ്യത്തിൽ പ്രാന്തംചാൽ സാംസ്കാരിക നിലയത്തിൻ്റെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
കരിവെള്ളൂർ :മിഡ്‌ടൗൺ റോട്ടറി കരിവെള്ളൂരിന്റെ ആഭിമുഖ്യത്തിൽ പ്രാന്തംചാൽ സാംസ്കാരിക നിലയത്തിൻ്റെ സഹകരണത്തോടെ
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല പി.വി ഉദ്ഘാടനം ചെയ്തു.റോട്ടറി പ്രസിഡന്റ്‌ സന്തോഷ് കോളിയാടൻ അധ്യക്ഷത വഹിച്ചു. ഡോ.പൂജ കനകരാജൻ ആരോഗ്യ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
കഴിഞ്ഞ 119 വർഷത്തെ റോട്ടറിയുടെ പങ്കിനെക്കുറിച്ച് ലേണിംഗ് ഫെസിലിറ്റേറ്റർ ഡോ. വിനോദ് കുമാർ സംസാരിച്ചു. മികച്ച വിദ്യാഭ്യാസ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള ഉപഹാരം പഞ്ചായത്തംഗം  രാഘവനും അങ്കണവാടി കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം പങ്കജാക്ഷിയും നിർവഹിച്ചു.വിനയകുമാർ, ജയരാജൻ നായർ,കനകരാജൻ എന്നിവർ സംസാരിച്ചു. റോട്ടറി കരിവെള്ളൂർ മിട്ടാണിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന  ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഭാഗമായാണ് പരിപാടി നടന്നത്. സാംസ്‌കാരിക നിലയം സെക്രട്ടറി ജനാർദ്ദനൻ സ്വാഗതവും അഡ്വ.പി.എം പ്രകാശ്  നന്ദിയും പറഞ്ഞു.
Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!