എന്താണ് ഉരുൾപൊട്ടൽ ?
കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു ഒപ്പം സാധാരണ സ്ഥിരത നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്ന് താഴ്ന്ന സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍.
എന്തുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്?
സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, തേയില-കാപ്പി അടക്കമുള്ള നാണ്യവിള തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇങ്ങനെ നോക്കിയാൽ 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണമാകുന്നത് മനുഷ്യ ഇടപെടലുകളാണ്.
ചെരിവുള്ള സ്ഥലങ്ങളിൽ സാധ്യത
ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യത കുടുതലാണ്. മണ്ണിടക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഈ പ്രദേശത്ത് 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം.
പുത്തുമല ദുരന്തം അഞ്ച് വര്‍ഷത്തോട് അടുക്കാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കേയാണ് വയനാട്ടിൽ മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രാത്രി മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരണം 120 കടന്നു.
വയനാട് ജില്ലയിലെ 9 പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ പെയ്തത് 300 മില്ലിമീറ്ററിലേറെ മഴ പെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാണാസുര കണ്‍ട്രോള്‍ ഷാഫ്റ്റ്, നിരവില്‍പ്പുഴ, പുത്തുമല, പെരിയ അയനിക്കല്‍, തേറ്റമല എന്നിവിടങ്ങളിലെ മഴമാപിനികളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 300 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയത്. മഴയും ഉരുൾപൊട്ടലും തമ്മിൽ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് അറിയാം. ഒപ്പം മനുഷ്യന്റെ അനാവശ്യ ഇടപെടലും ഇതിന് കാരണമാകുമോ?
വയനാട് ജില്ലയിൽ അടിക്കടി വരുന്ന ദുരന്തങ്ങളിലൂടെ ഒരുകാര്യം വ്യക്തമാണ്. പശ്ചിമഘട്ടമലനിരകളുടെ സംരക്ഷണം കേരളം എന്ന ഈ ചെറു ഭൂപ്രദേശത്തിന്‍റെ നിലനില്‍പ്പിന് ഒഴുച്ചുകൂടാനാവാത്തതാണ്. അനുഭവങ്ങളില്‍ നിന്ന് പാഠങ്ങൾ ഉള്‍ക്കൊൻ തയ്യാറാകാത്തതാണ് ആവർത്തിച്ച് വരുന്ന ദുരന്തങ്ങൾക്ക് കാരണമാകുന്നത് .