പഠിചിട്ടും ജോലി കിട്ടാത്തതിനുള്ള ചില പ്രധാന കാരണങ്ങൾ

ഞാനൊക്കെ ഒരുപാട് പഠിച്ചു സാർ, ഇപ്പോഴും ജോലി എന്നത് സ്വപ്നമാണ്. എന്താണ് സാർ എന്റെ പ്രശ്നം? ഒരു ജോലി എനിക്ക് കിട്ടില്ലേ. ഒന്ന് സഹായിക്കാമോ?

ഒരു ബിരുദധാരിയുടെ ശബ്ദ സന്ദേശമായിരുന്നു ഇത്, ജോലി കിട്ടാത്തതിന്റെ നിരാശ പ്രതിഫലിച്ച ആ സന്ദേശത്തിൻറെ ഉടമയ്ക്ക് ക്ര്യത്യമായ വഴി പറഞ്ഞു കൊടുക്കയും അവന്റെ ബാച്ചിൽ കോഴ്സ് കഴിഞ്ഞവർക്ക് കൂടി ഉപകാരപ്രദമാകുമാറ് മറു സന്ദേശം കൊടുക്കുകയും ചെയ്തു.

ആദ്യമായി പറയാനുള്ളത്. പഠിച്ചിട്ടും പണി കിട്ടാത്തതിന് നിരവധി കാരണങ്ങൾ ഉണ്ടാകാം. ചില പ്രധാന കാരണങ്ങൾ ഇവയാണ്:

(toc) #title=(Table of Content)

1. തൊഴിൽ മാർക്കറ്റിലെ മത്സരം:

 ഇന്ന് തൊഴിൽ മാർക്കറ്റിൽ വളരെ കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. ഒരേ യോഗ്യതയുള്ള നിരവധി ഉദ്യോഗാർത്ഥികൾ ഒരേ തൊഴിലിനായി മത്സരിക്കുന്നുണ്ട്. കഴിവ് തെളിയിക്കാൻ സാധിക്കുന്നവർ കരകയറുന്നു.
 ആയതിനാൽ നിങ്ങളുടെ കഴിവുകളും യോഗ്യതകളും മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്താൻ ശ്രമിക്കുക.

2. പഠിച്ച കോഴ്‌സിന്റെ പ്രസക്തി:

നിങ്ങൾ പഠിച്ച കോഴ്‌സിന് ഇന്ന് തൊഴിൽ മാർക്കറ്റിൽ ഡിമാൻഡ് കുറവായിരിക്കാം.
ഡിമാൻഡുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും അധിക കഴിവുകൾ നേടുന്നതിനും ശ്രദ്ധിക്കുക.
സ്‌കിൽ പോഷണത്തിനുള്ള കോഴ്‌സുകൾ ചെയ്യുകയോ അത് സംബന്ധമായ സെമിനാറുകൾ വർക്ക് ഷോപ്പുകൾ എന്നിവ പ്രയോജനപ്പെടുത്തുക.

3. ജോലി അന്വേഷണ രീതികൾ:

 നിങ്ങൾ ശരിയായ ജോലി അന്വേഷണ രീതികൾ ഉപയോഗിക്കുന്നില്ലായിരിക്കാം.
 ഓൺലൈൻ ജോലി പോർട്ടലുകൾ, നെറ്റ്‌വർക്കിംഗ്, കരിയർ മേളകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.
ലിങ്ക്ഡ് ഇൻ പോലുള്ള പോർട്ടലിനെ പഠിക്കുകയും അതിൽ സമാണയോഗ്യതയുള്ള കമ്യൂണിറ്റി ഗ്രൂപ്പുകളിൽ ചേർന്ന് തൊഴിൽ കണ്ടെത്താൻ ശ്രമിക്കുകയും വേണം.

4. അഭിമുഖത്തിലെ പ്രകടനം:

 അഭിമുഖത്തിലെ മോശം പ്രകടനം പലപ്പോഴും തൊഴിൽ ലഭിക്കാത്തതിന് കാരണമാകാറുണ്ട്.
 അഭിമുഖത്തിന് നന്നായി തയ്യാറെടുക്കുക, ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുക.
അഭിമുഖങ്ങൾക്ക് പോകും മുമ്പ് അതെ ജോലി ചെയ്യുന്ന മറ്റുള്ളവരുമായി ആ ജോലിയുടെപ്രത്യേകതകളും അതിൽ വിജയിക്കാനുള്ള മാർഗ്ഗങ്ങളും അറിഞ്ഞു വെക്കുക. ആ അറിവുകൾ ഇന്റർവ്യൂകളിൽ നിങ്ങൾക്ക് സഹായകരമാകും.

ഇനി എന്തു ചെയ്യണം?

സ്വയം വിലയിരുത്തുക: നിങ്ങളുടെ കഴിവുകളും ബലഹീനതകളും വിലയിരുത്തുക. നിങ്ങൾക്ക് മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകൾ തിരിച്ചറിയുക.

കരിയർ കൗൺസിലിംഗ്:

 പരിചയ സമ്പന്നനായ ഒരു കരിയർ കൗൺസിലറുടെ സഹായം തേടുക. അവർക്ക് നിങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ നിർവചിക്കാനും ഒരു കരിയർ പദ്ധതി തയ്യാറാക്കാനും നിങ്ങളെ സഹായിക്കാനാകും.

അധിക കഴിവുകൾ നേടുക: ഡിമാൻഡുള്ള കഴിവുകൾ (SKILL POLISH) നേടുന്നതിന് കോഴ്‌സുകൾ, സർട്ടിഫിക്കറ്റുകൾ, പരിശീലന പരിപാടികൾ എന്നിവയിൽ പങ്കെടുക്കുക.

നെറ്റ്‌വർക്കിംഗ്:

നിങ്ങളുടെ മേഖലയിലെ ആളുകളുമായി ബന്ധം സ്ഥാപിക്കുക. ഇത് നിങ്ങൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കും.

ജോലി അന്വേഷണ രീതികൾ മെച്ചപ്പെടുത്തുക:

ഓൺലൈൻ ജോലി പോർട്ടലുകൾ, നെറ്റ്‌വർക്കിംഗ്, കരിയർ മേളകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.

അഭിമുഖത്തിന് നന്നായി തയ്യാറെടുക്കുക: 

അഭിമുഖത്തിന് മുമ്പ് കമ്പനിയെക്കുറിച്ചും ജോലിയെക്കുറിച്ചും നന്നായി ഗവേഷണം ചെയ്യുക.

ആത്മവിശ്വാസം നിലനിർത്തുക

നിരാശപ്പെടാതെ ആത്മവിശ്വാസത്തോടെ ജോലി അന്വേഷണം തുടരുക.

രണ്ടാമതായി പറയാനുള്ളത് ♻️
കയ്യിലുള്ളത് ബിരുദമാണ്, നിങ്ങൾക്കാണെങ്കിൽ 23 വയസ് മാത്രമാണ് പ്രായവും. നിങ്ങളുടെ കൂട്ടുകാർക്കും അത്രയേ പ്രായമുള്ളൂ. നിങ്ങൾ ഒന്ന് മനസ്സ് വെക്കുകയാണെങ്കിൽ ആദ്യ ശ്രമത്തിൽ തന്നെ ഒരു സർക്കാർ ജോലി കണ്ടെത്താനാവും.
എല്ലാ വർഷവും സമയബന്ധിതമായി നടക്കുന്ന കേന്ദ്ര സർക്കാർ ജോലികൾക്കുള്ള പരീക്ഷകളിൽ പെട്ടതാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ, എസ്‌എസ്‌സി സിജിഎൽ പരീക്ഷ, എസ്‌എസ്‌സി സിഎച്എസ്എല്‍ പരീക്ഷ തുടങ്ങിയവ.
അതിൽ എസ്‌എസ്‌സി സിജിഎൽ പരീക്ഷയ്‌ക്ക് പതിനായിരത്തിനടുത്ത് ഒഴിവുകളാണ് ഓരോ വർഷവും ഉണ്ടാകുന്നത്. അതിലേക്കു നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അതിനു വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷകൾ സമർപ്പിക്കയും അതിന്റെ നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള സിലബസുകൾ അനുസരിച്ചു പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്‌താൽ നിങ്ങൾക്കും എത്തിപ്പിടിക്കാം ഒരു കേന്ദ്ര സർക്കാർ ജോലി. സിബിഐ എൻഐഎ കസ്‌റ്റംസ് പോലുള്ള ഡിപ്പാർട്‌മെന്റുകളിൽ നിയമനത്തിനുള്ള പരീക്ഷയും കൂടിയാണ് ഇത് എന്നറിയുക. ഗ്ലാമറുള്ള ഒരു ജോലി നിങ്ങൾക്ക് കിട്ടാനുള്ള ഈ അവസരത്തെ നിങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ആദ്യ തവണ കിട്ടിയില്ലെങ്കിൽ തന്നെ അതിന്റെ വഴികൾ മനസിലാക്കിയത് കൊണ്ട് അടുത്ത കൊല്ലത്തേക്കുള്ള ശ്രമവും നിങ്ങൾക്ക് ആരംഭിക്കാം, കൃത്യമായ പ്ലാനിങ്ങോടെ സമയബന്ധിതമായി നിങ്ങൾ മുന്നോട്ടു പോയാൽ രണ്ടാം തവണയിലെങ്കിലും ജോലി നിങ്ങളെ തേടി വരുമെന്നുറപ്പ്.

ഓർക്കുക 

ഒരു തൊഴിൽ ലഭിക്കാൻ സമയമെടുത്തേക്കാം. എന്നാൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും കൃത്യമായ പ്ലാനിങ്ങോടെ ശരിയായ രീതികൾ പിന്തുടരുകയും ചെയ്താൽ, നിങ്ങൾക്ക് തീർച്ചയായും നല്ല ജോലി ലഭിക്കും.

നന്ദിയുണ്ട് സർ, നിങ്ങളുടെ നല്ല വാക്കുകൾക്ക്. ആരും പറഞ്ഞു തരാത്ത വഴികൾ കാണിച്ചു നല്ല ജോലി കിട്ടാൻ പ്രോത്സാഹനം തന്നതിന് പ്രാർത്ഥനകൾ മാത്രം🤲🤲.* ആ കുട്ടി തിരിച്ചു സന്ദേശം തന്നു.

Mujeebulla K M
CIGI Internatioanl Career R&D Team
00 971 50 922 0561

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!