പ്രഭാത ചിന്തകൾ


വികാരമെന്നതു വിചാരത്തിന്‍റെ നീരുള്ള ഭാഗം മാത്രം ആണ് . നിങ്ങള്‍ക്ക് ആ മധുരം ആസ്വദിക്കാം. പക്ഷേ, നിങ്ങള്‍ അതു തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, വിചാരം തന്നെയാണ് വികാരത്തെ നയിക്കുന്നത്.```

വികാരത്തിനു സ്ഥിരതയില്ല. വികാരം ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു. ആ വഴി ഈ വഴിയൊക്കെ സഞ്ചരിക്കുന്നു. എന്നാല്‍ ചിന്തയെപ്പോലെ ആര്‍ജവമില്ലതാനും. അതിന്‍റെ ചക്രം മെല്ലെ മാത്രം തിരിയുന്നതു കൊണ്ടും അതിന്‍റെ തീവ്രത ചിന്തകളെക്കാളും അധികമായതുകൊണ്ടുമാണ്, ചിന്തയും വികാരവും വ്യത്യസ്തമാണെന്നു തോന്നുന്നത്. വാസ്തവത്തില്‍ കരിമ്പും കരിമ്പുനീരും തമ്മിലുള്ള ഭേദമേയുള്ളൂ ഇവ തമ്മില്‍.```

```മസ്തിഷ്‌കം' 'ഹൃദയം എന്നീ സംജ്ഞകള്‍ കൊണ്ട് അര്‍ഥമാക്കുന്നത് എന്താണ്? ```

സാധാരണയായി വിചാരങ്ങള്‍ തലച്ചോറിനും വികാരങ്ങള്‍ ഹൃദയത്തിനുമായി വീതിച്ചു കൊടുക്കാറാണു പതിവ്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൂക്ഷ്മമായി നോക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ വികാരം കൊള്ളുന്നുവോ അതേ വിധത്തിലാണു നിങ്ങള്‍ ചിന്തിക്കുന്നത് എന്നു മനസ്സിലാക്കാം. ഏതു വിധം ചിന്തിക്കുന്നുവോ ആ വിധം വികാരം കൊള്ളുന്നു.
_മനസ്സ്' എന്നു സാധാരണ വിവക്ഷിക്കപ്പെടുന്നത് വിചാരപ്രക്രിയയെയോ ബുദ്ധിയെയോ ആണ്. വാസ്തവത്തില്‍ മനസ്സിനു പല തലങ്ങളുണ്ട്. ഒന്നു യുക്തിയുടെ തലം; മറ്റൊന്ന്, ആഴത്തിലുള്ള വികാരത്തിന്‍റെ തലം. യുക്തിയുടെ തലത്തെ സാമാന്യമായി ബുദ്ധി എന്നും, മനസ്സിന്‍റെ ആഴമുള്ള വൈകാരികതലത്തെ ഹൃദയം എന്നും വിശേഷിപ്പിക്കുന്നു. വികാരങ്ങളെ സവിശേഷമാംവിധം വാര്‍ത്തെടുക്കുന്ന ഓര്‍മകളുടെ സങ്കീര്‍ണമിശ്രണമാണ് മനസ്സ്. അപ്പോള്‍ വിചാരിക്കുന്ന രീതിയും വികാരം കൊള്ളുന്ന രീതിയുമെല്ലാം മനസ്സിന്‍റെ പ്രവൃത്തികള്‍ തന്നെയാണ്.*_

മസ്തിഷ്‌കവും ഹൃദയവും തമ്മില്‍ ഈ വിധം സംഘര്‍ഷം സൃഷ്ടിക്കേണ്ട കാര്യമില്ല. വികാരമെന്നതു വിചാരത്തിന്‍റെ നീരുള്ള ഭാഗം മാത്രം. നിങ്ങള്‍ക്ക് ആ മധുരം ആസ്വദിക്കാം. പക്ഷേ, നിങ്ങള്‍ അതു തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, വിചാരം തന്നെയാണ് വികാരത്തെ നയിക്കുന്നത്. വികാരത്തിനു സ്ഥിരതയില്ല. വികാരം ശബ്ദിച്ചു കൊണ്ടേയിരിക്കുന്നു. ആ വഴി ഈ വഴിയൊക്കെ സഞ്ചരിക്കുന്നു. എന്നാല്‍ ചിന്തയെപ്പോലെ ആര്‍ജവമില്ലതാനും. അതിന്‍റെ ചക്രം മെല്ലെ മാത്രം തിരിയുന്നതു കൊണ്ടും അതിന്‍റെ തീവ്രത ചിന്തകളെക്കാളും അധികമായതുകൊണ്ടുമാണ്, ചിന്തയും വികാരവും വ്യത്യസ്തമാണെന്നു തോന്നുന്നത്. വാസ്തവത്തില്‍ കരിമ്പും കരിമ്പുനീരും തമ്മിലുള്ള ഭേദമേയുള്ളൂ ഇവ തമ്മില്‍.*_

അധികം പേരുടെയും അനുഭവത്തില്‍ ചിന്തകള്‍ക്കു വികാരങ്ങളെപ്പോലെ തീവ്രതയില്ല ഉദാഹരണത്തിന് ദേഷ്യം തോന്നുമ്പോഴുള്ള തീവ്രത നിങ്ങള്‍ക്കു ചിന്തിക്കുമ്പോഴില്ല.. എന്നാല്‍ തീവ്രതയും സാന്ദ്രതയുമുള്ള ഒരു ചിന്ത ആവിര്‍ഭവിക്കുന്നുവെങ്കില്‍ അതു നമ്മെ ആമഗ്നമാക്കിക്കളയും. വികാരം ആവശ്യമില്ലാത്തത്ര തീവ്രതയുള്ള ചിന്ത ഉത്പാദിപ്പിക്കാന്‍ ജനസംഖ്യയുടെ അഞ്ചോ പത്തോ ശതമാനം ആളുകള്‍ക്കേ കഴിയൂ. തൊണ്ണൂറു ശതമാനം ആളുകള്‍ക്കും തീവ്രമായ വികാരങ്ങള്‍ ഉത്പാദിപ്പിക്കാനേ കഴിവുള്ളൂ. കാരണം, അവര്‍ക്ക് മറ്റൊരു തയ്യാറെടുപ്പുമില്ല. പക്ഷേ, ആഴമേറിയ ചിന്തകളുള്ള വ്യക്തികളുണ്ട്. അവര്‍ക്ക് അധികം വികാരമുണ്ടാവുകയില്ല. അഗാധചിന്തകരായിരിക്കുമവര്‍.*_

നമ്മുടെ ഉള്ളില്‍ ദ്വന്ദ്വങ്ങള്‍ ഉണ്ടാക്കുന്നത് ഒട്ടും നന്നല്ല. അത് ആഭ്യന്തരയുദ്ധങ്ങള്‍ക്കും സ്‌കിസോഫ്രീനിയക്കും കാരണമാകും. ചിന്തയും വികാരവും വിഭിന്നമല്ല. ഒന്നു വരണ്ടതാണ്. മറ്റേത് ചാറുള്ളതും. രണ്ടും ആസ്വദിക്കുക.
_വ്യത്യസ്ത മനുഷ്യര്‍ക്ക്, വ്യത്യസ്ത കാര്യങ്ങളാണ് ആദ്യം. അവരുടെ ചിന്തകൾ വികാരങ്ങളേക്കാൾ മുൻപേ സഞ്ചരിക്കുന്നു. എന്നിരുന്നാലും, ചിന്തകളേക്കാൾ മുൻപേ വികാരങ്ങൾ വരുന്ന വലിയൊരു വിഭാഗം ആളുകള്‍ ഇപ്പൊഴുമുണ്ട്‌. വികാരങ്ങള്‍ ചിന്തകള്‍ക്ക് മുമ്പേ പോകുന്നവര്‍ ഇന്ന് സ്വയം വിഡ്ഢികളായി തോന്നാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, കാരണം ഇന്ന് ആളുകള്‍ വികാരങ്ങളുടെ പക്വതയുടെ അളവുകോലിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും, അവര്‍ക്ക് വികാരങ്ങളുടെ ശക്തിയെ കുറിച്ചും, വികാരങ്ങളുടെ വിവേകത്തിനെ കുറിച്ചും അറിയില്ല.*_

നിങ്ങൾക്ക്‌ ഇഷ്ടമില്ലാതിരുന്നിട്ടും നിങ്ങൾ വൈകാരികമായി അകപ്പെട്ടു പോകുന്ന സാഹചര്യങ്ങളെപ്പറ്റിയാണ്‌. നിങ്ങളുടെ ചിന്തകൾ അങ്ങോട്ടു പോയിക്കൊണ്ടിരിക്കുന്നു, സ്വയമറിയാതെ നിങ്ങളും ആ ദിശയിൽ തന്നെ നടക്കുന്നു.*_ _*ചിന്തക്ക് പെട്ടെന്ന്‍ മാറാന്‍ സാധിക്കും.

പക്ഷെ വികാരങ്ങള്‍ അല്‍പം ബലഹീനമാണ്. അതിന് സമയമെടുക്കും.
_ഇന്ന്‌ എന്‍റെ ചിന്ത പറയുന്നു, അവൾ അങ്ങേയറ്റം നല്ലവളാണ്‌. നാളെ അവൾ എനിക്കിഷ്ട്ടമില്ലാത്ത എന്തെങ്കിലും ചെയ്താൽ ഉടൻ എന്‍റെ ചിന്ത പറയും, അവൾ മോശക്കാരിയാണ്‌. എന്നാൽ എന്‍റെ വികാരങ്ങള്‍ ഈ നല്ലവളായ വ്യക്തിക്കൊപ്പമാണെങ്കിലോ, വികാരങ്ങൾ അങ്ങനെ മാറിക്കൊണ്ടിരിക്കില്ല. അവക്ക് അത്ര പെട്ടെന്ന്‍ മാറാന്‍ സാധിക്കില്ല. അതല്‍പ്പം ബലഹീനമാണ്. അതിന് സമയമെടുക്കും. ഈ സമയത്ത്‌ നിങ്ങൾ വല്ലാതെ ബുദ്ധിമുട്ടും.

നിങ്ങളുടെ വികാരങ്ങളേയും ചിന്തകളേയും നിയന്ത്രിക്കാൻ ശ്രമിക്കരുത്‌, കാരണം നിങ്ങളുടെ മനസ്സിന്‍റെ സ്വഭാവം എന്തെന്നാൽ, ഒരാളെപ്പറ്റി എനിക്ക്‌ ചിന്തിക്കേണ്ട എന്നു ഞാന്‍ വിചാരിച്ചാല്‍, പിന്നെ ജീവിതകാലം മുഴുവൻ ഞാൻ അയാളെപ്പറ്റി മാത്രമാണ്‌ ചിന്തിക്കുക.


ഈ മനസ്സില്‍ കുറക്കലും ഹരിക്കലുമില്ല, കൂട്ടലും ഗുണിക്കലും മാത്രമേ ഉള്ളൂ.
ഇത് പഴഞ്ചൊല്ലിലെ കുരങ്ങന്‍റെ കഥ പോലെയാണ്. അടുത്ത അഞ്ചു നിമിഷത്തേക്ക് കുരങ്ങനെ കുറിച്ച് ചിന്തിക്കരുത് എന്നു നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ ചിന്തിക്കില്ലേ? _കുരങ്ങന്മാര്‍ മാത്രം! കാരണം, ഇതാണ് മനസ്സിന്‍റെ പ്രകൃതം. എനിക്ക് എന്തെങ്കിലും വേണ്ട എന്നു ചിന്തിച്ചാല്‍, അതു മാത്രമേ സംഭവിക്കുകയുള്ളൂ.*_
_*അതു കൊണ്ട്‌, നിര്‍ബന്ധിതമായ ചിന്തകളും വികാരങ്ങളും ഉണ്ടാകുമ്പോൾ നിങ്ങൾ ആദ്യമായും പ്രധാനമായും ചെയ്യേണ്ടത്‌, അവയെ അവയായിട്ടു തന്നെ കാണുക, അവയെ തടയാന്‍ ശ്രമിക്കരുത്. തടയാൻ ശ്രമിക്കുന്ന നിമിഷം അവ പെരുകാൻ തുടങ്ങും.*_

ചിന്തയും വികാരവും ആദ്യമേ അവിടെയുള്ള വിവരങ്ങളുടെ പുനരുത്പാദനം മാത്രമാണെന്ന്‌ മനസ്സിലാക്കുക, നിങ്ങള്‍ ഓര്‍ക്കുന്ന കാര്യങ്ങള്‍.*_ _*ഇത്രയേയുള്ളൂ കാര്യം, ഓർമ്മകൾക്ക്‌ അല്‍പം ദുര്‍ഗന്ധമുണ്ട്, അവ വന്നു കൊണ്ടേയിരിക്കും. നിങ്ങൾ അതിനെ അങ്ങനെ തന്നെ കാണേണ്ട കാര്യമേയുള്ളൂ. ഒരല്പം അകലം പാലിക്കുക.*_
_*എയർപോർട്ടിലേക്ക്‌ പോകുന്ന വഴി നിങ്ങൾ ഒരു ഗതാഗതക്കുരുക്കിൽ പെട്ടു.അപ്പോൾ നിങ്ങൾ എത്ര വേവലാതിയും, ബുദ്ധിമുട്ടും അനുഭവിച്ചിട്ടുണ്ടാകും? അവസാനം എങ്ങനെയൊക്കെയോ അവിടെയെത്തി, വിമാനത്തിൽ കയറി പറന്നുയര്‍ന്നു. ഇപ്പോൾ നിങ്ങൾ താഴേക്ക്‌ നോക്കുമ്പോൾ, എന്ത്‌ രസമാണ്‌ ട്രാഫിക്‌ ജാം കാണാൻ! ഇടയിൽ ഒരല്പം അകലമുള്ളതു കൊണ്ടു മാത്രം. ഇപ്പോഴും അതേ ഗതാഗതക്കുരുക്ക്‌ തന്നെ, പക്ഷേ ഒരല്‍പം അകലമുള്ളത് കൊണ്ട്, പെട്ടെന്ന്‌ അത്‌ ഒന്നുമല്ലാതായിരിക്കുന്നു. ഇതു പോലെ തന്നെയാണ്‌ നിങ്ങളുടെ ചിന്തകളും വികാരങ്ങളും – ഒരല്‍പം പരിശീലനം വേണം, കുറച്ച്‌ അകലം പാലിക്കാന്‍ വേണ്ടി, നിങ്ങളുടെ ശാരീരിക പ്രക്രിയകളില്‍ നിന്നും, മാനസിക വ്യാപാരങ്ങളിൽ നിന്നും. എന്നാല്‍ നിങ്ങൾ ചിന്തകളെയും വികാരങ്ങളേയും ഒന്നൊന്നായി കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അവ ആയിരം ആവൃത്തി വർദ്ധിക്കും. 

സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC


Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!