ഇപോഴത്തെ പ്രധാന വാർത്തകൾ 2024 ജൂലൈ 29 സമയം 1.15




യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു.

 തിരുവനന്തപുരം: യുവതിയെ വീട്ടില്‍ക്കയറി വെടിവെച്ച സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം തുടരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അക്രമിയായ സ്ത്രീ എത്തിയ കാര്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. അതിനിടെ, അക്രമി എത്തിയത് ആറ്റിങ്ങല്‍ ഭാഗത്തുനിന്നാണെന്ന് സൂചനയുണ്ട്. ഈ മേഖലകള്‍ കേന്ദ്രീകരിച്ചും തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്

കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു.




തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന.

അമ്മയേയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. കോട്ടായി ചെന്ദങ്കാട് പല്ലൂർ കാവിൽ ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇസ്രായേൽ ഗസയിൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് തുർക്കി പ്രസിഡന്റ് 

‘ഗസയിൽ യുദ്ധം തുടർന്നാൽ ഇസ്രായേലിൽ കയറി ഇടപെടും’; മുന്നറിയിപ്പുമായി ഉർദുഗാൻ
ഇസ്രായേൽ ഗസയിൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് തുർക്കി പ്രസിഡന്റ് വിമർശിച്ചത്

ഗസ: ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല.

ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്.


സ്വർണവിലയിൽ വർധന; പവന് 120 രൂപ കൂടി
പവന് 50,720 രൂപയാണ് ഇന്നത്തെ വില.

വില കൂടി
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടേയും പവന് 120 രൂപയുടേയും വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,340 രൂപയായി ഉയർന്നു. പവന് 50,720 രൂപയാണ് ഇന്നത്തെ വില.

കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!