ആരോഗ്യരംഗം

 

ഉറങ്ങിയില്ലെങ്കിൽ.

നമ്മുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്ന സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉറക്കം എന്നത്.. ഒരാൾ എത്രനേരം ഉറങ്ങുന്നു എന്ന മാനദണ്ഡം വെച്ച് അയാൾ ആരോഗ്യവാനാണോ എന്ന് പറയാൻ കഴിയുന്നതാണ്…അത് പോലെ രോഗപ്രതിരോധ ശേഷിയും ഉറക്കവും നേർഅനുപാതത്തിൽ സഞ്ചരിക്കുന്നവയാണ്. നല്ല ഉറക്കം ഉണ്ടെങ്കിൽ നല്ല പ്രതിരോധശക്തിയും ഉണ്ട് എന്ന് പറയാം..

ശരീരത്തിലെ ഓരോ പ്രവർത്തനങ്ങളും ഒരു താളത്തിലാണ് നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്.. ഒന്ന് താളംതെറ്റിയാൽ പിന്നെ എല്ലാം താളംതെറ്റി കുളമാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ…

നമ്മുടെ തലച്ചോറിൽ ആണ് ഈ താളങ്ങളുടെയൊക്കെ കടിഞ്ഞാൺ..നമ്മൾ പതിവായ് ഉറങ്ങുന്ന നേരമായാൽ ആ സമയം മുതൽ ഉറങ്ങാനുള്ള ശ്രമം നമ്മുടെ ശരീരം കാണിക്കാറില്ലേ? തലച്ചോറിന്റെ പ്രവർത്തനം അനുസരിച്ച് ശരീരത്തിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണാണ് കൃത്യമായ സമയത്ത് ഉറക്കിലേക്ക് നമ്മെ നയിക്കുന്നത്.. ഉറക്കത്തിന്റെ താളം തെറ്റിയാൽ പിന്നെ തലച്ചോറിന്റെ താളവും തെറ്റും..

ഉറക്കക്കുറവ് പലതരം ഹോർമോണുകളുടെ അളവിൽ ക്രമക്കേട് ഉണ്ടാക്കുന്നതായ് കണ്ടെത്തിയിട്ടുണ്ട്.. തൻമൂലം പലതരം രോഗങ്ങളും നമ്മെ പിടികൂടുന്നു. ഏറ്റവും നല്ല രാത്രിയുറക്കം നേടിയവർക്ക് പ്രശ്‌നപരിഹാര കഴിവുകളെ മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും കഴിയും. മോശം ഉറക്കം തലച്ചോറിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. തലച്ചോറിന്റെ പലവിധ പ്രവർത്തനങ്ങളെല്ലാം കൃത്യതയോടെ നടപ്പിലാക്കാനായി ആവശ്യമായ ഉറക്കം പ്രധാനമാണ്.

ഉറക്കക്കുറവ് മൂലം തലച്ചോറിന്റെ വിശ്രമക്കുറവ് / പ്രവർത്തന ക്ഷമതയില്ലായ്മ കൊണ്ട് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഉറക്കക്കുറവ് നമ്മുടെ രോഗപ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. ഇത്തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ എപ്പോഴും ജലദോഷവും പനിയും വരാം.

രണ്ട്…

ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്‌നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും കാരണമാകുന്നുണ്ട്.

മൂന്ന്…

ശരിയായ ഉറക്കം ലഭിക്കാത്തവരില്‍ അമിതഭാരം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉറക്കക്കുറവ് ഉള്ളവരില്‍ വിശപ്പ് കുറയ്ക്കുന്ന ഹോർമോണിന്‍റെ അളവ് കുറവായിരിക്കും. ഇത് പതിവിലും അളവില്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. തന്മൂലം വണ്ണം കൂടാനുമുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അമിതവണ്ണം ഭാവിയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്താം.

നാല്… 

ഉറക്കം ഇല്ലെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ പോലും ഈ ഉറക്കക്കുറവ് ബാധിക്കാം. രാത്രി ശരിയായി ഉറക്കം ലഭിക്കാത്തവരില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുളളതാണ്.

അഞ്ച്…

ഏകാഗ്രതക്കുറവ് അഥവാ എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതും ഉറക്കക്കുറവ് കൊണ്ടുതന്നെയാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ ഉന്മേഷത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒപ്പം മാനസിക പിരിമുറുക്കവും ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആറ്…

എട്ടുമണിക്കൂര്‍ ഉറക്കം ലഭിക്കാത്തവരില്‍ രക്തസമ്മര്‍ദം പതിന്മടങ്ങ് വര്‍ധിക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ് എന്നും ചില പഠനങ്ങള്‍ പറയുന്നു.

ഏഴ്…

നല്ല ഉറക്കം ലഭിക്കാത്തവരില്‍ കടുത്ത ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് തിളക്കമില്ലായ്മ, ത്വക്കില്‍ ചുളുവുകള്‍ വരുക..തുടങ്ങിയ ലക്ഷണങ്ങൾ ഉറക്കക്കുറവ് മൂലം ആകാം.
കടപ്പാട്: ഓൺലൈൻ

സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള ലിങ്കിൽ ക്ലിക്ക്ചെയ്യുക

https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!