മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്ട്രേലിയയിൽ നിന്ന് മോണോ
ക്ലോണൽ ആന്‍റിബോഡി മരുന്ന് ഇന്ന് എത്തും. നിപ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. നിരീക്ഷണത്തിലുള്ള 214 പേരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഇവിടേക്ക് മാറ്റും
ജയ് ഹിന്ദും, വന്ദേമാതരവും വിളിക്കരുത്, ചെയറിനെ വണങ്ങണം; പെരുമാറ്റചട്ടങ്ങളുമായി രാജ്യസഭാ ബുള്ളറ്റിൻ
ന്യൂഡല്‍ഹി> പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പായി അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങൾ ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍. സഭയ്ക്ക് അകത്തോ പുറത്തോ ജയ് ഹിന്ദ്, വന്ദേമാതരം തുടങ്ങിയ ഒരു മുദ്രാവാക്യവും വിളിക്കരുതെന്നും എല്ലാവരും ചെയറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബുള്ളറ്റിനിൽ പറഞ്ഞു. ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഒരംഗവും പ്രവര്‍ത്തിക്കരുത് . ജൂലൈ പതിനഞ്ചിനാണ് രാജ്യസഭാ ബുള്ളറ്റിൻ പുറത്തിറക്കിയത്.
തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ആഗസ്ത് 12 ന് അവസാനിക്കും. അംഗങ്ങളെല്ലാവരും പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കണമെന്നും അണ്‍പാര്‍ലമെന്ററി പദപ്രയോഗങ്ങള്‍ ഒഴിവാക്കണണെമെന്നും നിര്‍ദേശിച്ചു