കർഷക ദിനം ആചരിച്ചു

 



തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നു് കർഷക ദിനത്തിൽ ഏഴ് കർഷകരെ ആദരിച്ചു.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം സമുചിതമായി ആചരിച്ചു.തദവസരത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരായ കപ്പണക്കാൽ കൃഷ്ണൻ , ഒളവറ (മുതിർന്ന കർഷകൻ) ലത്തീഫ് സപ്ന ,വ ൾവക്കാട്( ജൈവകർഷകൻ ) സി .ജാനകി ,തങ്കയം (വനിതാ കർഷക) പത്മാവതി .കെ. ത ലിച്ചാലം (എസ് സി കർഷക) യുകെ അമ്പു .ഒളവറ (കർഷക തൊഴിലാളി) സാവിത്രി. കെ. ഒളവറ (ക്ഷീര കർഷക), ഫാത്തിമത്ത് സന മണിയനോടി (വിദ്യാർത്ഥി കർഷക) എന്നിവരെ ആദരിച്ചു. കൃഷി ഓഫീസർ രജീന . എ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി കെ ബാവയുടെ അധ്യക്ഷതയിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവൻ മണിയറ കർഷക ദിനത്തിൻ്റെ ഉദ്ഘാടനo നിർവ്വഹിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തു. തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് വി .വി. വിജയൻ മികച്ച കർഷകർക്ക് ക്യാഷ് അവാർഡ് വിതരണo നടത്തി.കൂടാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാസർകോട് ജില്ലാ പഞ്ചായത്ത് മനു നീലേശ്വരം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമതി . സി., മുൻ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം .കെ. ഹാജി. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. വി. കാർത്യായനി ശശിധരൻ ഇ, . കൂടാതെ വി. വി. അബ്ദുള്ള, എം വി സുകുമാരൻ, കെ. വി . വിജയൻ, എം. ഗംഗാധരൻ, വി. കെ ചന്ദ്രൻ, .ടി. കുഞ്ഞിരാമൻ, പി. പി . ബാലകൃഷ്ണൻ, എ. ജി ബഷീർ, ടി നാരായണൻ മാസ്റ്റർ ഇ നാരായണൻ, എം. മാലതി ( സി ഡി എസ് ചെയർപേഴ്സൺ) അരവിന്ദൻ . പി (സെക്രട്ടറി ഇൻ ചാർജ് തൃക്കരിപ്പർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . അസിസ്റ്റൻറ് കൃഷി ഓഫീസർ സതീശൻ പി നന്ദി പറഞ്ഞു.

പടന്ന കൃഷി ഭവൻ കർഷകദിനം





പടന്ന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം പടന്ന ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. വയനാട്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ദുരന്തബാധിതരോടുള്ള ആദരസൂചകമായി ആർഭാടവും ആഘോഷവും ഒഴിവാക്കിക്കൊണ്ട് നടത്തിയ കർഷക ദിന പരിപാടിയിൽ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് കർഷകരെ ആദരിച്ചു. മികച്ച കർഷക വിദ്യാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട പടന്ന വി കെ പി കെ എച്ച് എം എം ആർ വി എച്ച് എസ് എസ് ലെ ഒമ്പതാം തരം വിദ്യാർത്ഥിനി ഫാത്തിമ എൻ കെ , കരിമ്പിൽ ജാനകി ഉദിനൂർ, ബാലൻ പി കാവുന്തല, പ്രിയദാസൻ കെ തെക്കേക്കാട്, മുസ്തഫ തേളപ്പുറത്ത് ഉദിനൂർ തെക്കുപുറം, രമേഷ് വി കൊക്കാക്കടവ്, പൊന്നരിയൻ സാവിത്രി ഉദിനൂർ എന്നിവരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു.വൈസ് പ്രസിഡണ്ട് പി ബുഷ്റ അധ്യക്ഷയായിരുന്നു. നീലേശ്വരം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിന്ദു കെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി രഥില, പടന്ന ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ പി ഷാഹിദ അഷറഫ്, , ഗ്രാമപഞ്ചായത്ത് മെമ്പറും സിനിമ നടനുമായ പി പി കുഞ്ഞികൃഷ്ണൻ, കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, സി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, എം പി ബിജീഷ്, കെ സജീവൻ, അബ്ദുൽ റഹ്മാൻ എം കെ സി, കെ.നാസർ, പടന്ന ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അസൈനാർകുഞ്ഞി കെ, പടന്ന സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ സമീർ പാണ്ട്യാല , സിഡിഎസ് ചെയർപേഴ്സൺ സി റീന, കൃഷി അസിസ്റ്റൻറ് കപിൽ പി.പി എന്നിവർ സംസാരിച്ചു.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!