വയനാട് ദുരന്തത്തിന്റെ വെള്ളം വറ്റിയില്ല.. മുറിവ് ഉണങ്ങിയില്ല.. കണ്ണുനീർ തോർന്നില്ല.. അപ്പോഴേക്കും ആ സംഭവത്തെ അങ്ങനെ തന്നെ വിസ്‌മൃതിയിലാക്കുവാൻ ആണെന്ന് തോന്നുന്നു ഹേമ കമ്മീഷൻ ഹലുവ മിട്ടായിയുടെ രൂപത്തിൽ മീഡിയയുടെ മുന്നിൽ എത്തിയത്..
മലവെള്ളത്തിൽ ഒഴുകി നീന്തുന്ന കബന്ധങ്ങളെ പറ്റി വെണ്ടയ്ക്ക വിരിച്ച അതേ ലൈനിലൂടെ എന്തൊക്കെയാണ് എഴുതി ഒഴുക്കി കാണിക്കുന്നത്.. വള പിടിക്കാൻ പോയി കൈ പിടിച്ചെന്നും കഴുത്തിനു തലോടി യെന്നുമുള്ള ഹരമുള്ള വാർത്തകൾ കൊണ്ട് പേജ് നിറക്കുകയാണ് പത്രങ്ങൾ..
ഏതാണ്ട് നാലു വർഷം മുൻപ് ആണെന്ന് തോന്നുന്നു Me too എന്ന് പറഞ്ഞു സ്വയം അനുഭവിച്ച പീഡനങ്ങളെ തുറന്നു പറയാൻ മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള ചില വനിതകൾ ധൈര്യ പൂർവ്വം മുന്നോട്ട് വന്നത്.. അപ്പോഴൊക്കെ സിനിമാ ഫീൽഡിൽ എല്ലാം ശുഭ സുന്ദര നിർമ്മല മായിരുന്നു..അത്രയും ധാർമ്മികവും സൽപ്പേരൂമുള്ള മറ്റ് രംഗം വേറെ ഇല്ല എന്നു തോന്നിയ പോലെ.
എന്നാൽ ഇപ്പോൾ ഇതാ പലിശ സഹിതം എല്ലാം പുറത്തേക്ക് പ്രവഹിച്ചിരിക്കുന്നു.. ഇരകളെയും വേട്ടക്കാരെയും ഒരു പോലെ സംരക്ഷിച്ചു കൊണ്ടുള്ള ഈ റിപ്പോർട്ട് കൊണ്ടു മാധ്യമക്കാർക്കല്ലാതെ മറ്റാർക്കും എന്തെങ്കിലും ഗുണമുണ്ടാകും എന്ന് തോന്നുന്നില്ല.. *അമ്മ*യ്ക്ക് പോലും സ്വന്തം മക്കളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ആർക്കു കഴിയും?
*NKP ശാഹുൽ*