ഉയിരെടുത്ത ഉരുൾ; മരണം 352; ആറാം ദിനവും തിരച്ചിൽ തുടരുന്നു

 



അഞ്ചാം ദിനം തിരച്ചില്‍ അവസാനിപ്പിച്ചേപ്പോൾ കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍.

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം പൂര്‍ത്തിയായി. ഇന്ന് (ശനി) നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു.
98പുരുഷന്മാരും 90 സ്ത്രീകളും 31 കുട്ടികളുമടക്കം ഇതു വരെ 219 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ 152 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്.

ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. ആറു സോണുകളായി നടത്തിയ രക്ഷാദൗത്യത്തില്‍ ല്‍ 1264 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തി. 31 ഓളം ജെ.സി.ബി. ഹിറ്റാച്ചികള്‍ വെച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി രക്ഷാ സേനയുടെ അഞ്ച് ഡോഗ് സ്ക്വാഡുകളും ഇന്ന് തിരച്ചിലിന് അധികമായി ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള വെള്ളക്കെട്ടില്‍ കുടുങ്ങിയ മൂന്നു പേരെ സന്നദ്ധ സേനാ പ്രവര്‍ത്തകരെ സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി.
ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും നാളെ മുതല്‍ പരിശോധന.


പുത്തുമല ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് മേപ്പാടിയിലെത്തി; നഷ്ടപ്പെട്ടത് മൂന്ന് പേരെ


പുത്തുമല ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവരാണ് മേപ്പാടി മുക്കിൽ പീടികയിൽ സർക്കാർ സഹായത്താൽ വീടുവച്ച് താമസമാക്കിയത്. അന്നാ ദുരന്തത്തിൽ റുക്കിയയുടെ കുടുംബത്തിന് നഷ്ടമായത് അഞ്ചുപേരെയാണ്. അന്ന് ചൂരൽമലയിൽ താമസമായിരുന്നു റുക്കിയയയുടെ മകനും കുടുംബവും. അഞ്ചു വർഷത്തിനിപ്പുറം ചൂരൽമലയിൽ അതേ ദുരന്തം ആവർത്തിച്ചപ്പോൾ അവർക്ക് നഷ്ടമായത് കൊച്ചുമകളേയും, മരുമകളുടെ ഉമ്മയേയും. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള മകനെക്കുറിച്ചും, നഷ്ടങ്ങളെക്കുറിച്ചും പുത്തുമല ദുരന്തത്തിന് പ്രതിഫലമായി കിട്ടിയ വീട്ടിലിരുന്ന് റുകിയ പറഞ്ഞു



വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ 

കുട്ടിയിടം കുഞ്ഞുങ്ങളുടെ ലോകം വീണ്ടും വർണ്ണാഭമാക്കുകയാണ്.

മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുട്ടിയിടം കുഞ്ഞുങ്ങളുടെ ലോകം വീണ്ടും വർണ്ണാഭമാക്കുകയാണ്. പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമ്മകളിൽ നിന്നും ജനത്തിരക്കിൽ നിന്നും കുഞ്ഞുങ്ങളെ സ്വാതന്ത്രരാക്കുകയാണ് കുട്ടിയിടം. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ നിലവിൽ 12 ക്യാമ്പുകളിൽ കുട്ടിയിടം ആരംഭിക്കാനായി… ഭയാനകമായ ഓർമ്മകളെ കൊച്ചു കൊച്ചു സന്തോഷങ്ങൾ കൊണ്ട് അവർ അതിജീവിക്കട്ടെ…

വയനാടിനെ കരുതലോടെ ചേർത്തുപിടിക്കാൻ വിവിധ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായി മുന്നോട്ട് വന്ന സ്പെഷ്യലിസ്റ്റ് വളണ്ടിയർമാർക്ക് സഹൃദയം നന്ദി ജില്ല  കലക്ടടർ

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ധാരാളം സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. നിലവിൽ ആവശ്യത്തിന് വളണ്ടിയർമാരെ ലഭിച്ചതിനാൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ രജിസ്റ്റർ ചെയ്യേണ്ടതില്ല .
രജിസ്റ്റർ ചെയ്തവരെ ആവശ്യാനുസരണം ബന്ധപ്പെടുന്നതാണന്ന് വയനാട് കലക്ടർ അറിയിച്ചു
വയനാടിന്റെ പുനർനിർമ്മിതിക്കായി നമുക്കൊരുമിച്ചു തന്നെ പ്രയത്നിക്കാമെന്നുംതുടർന്നും കൂടെയുണ്ടാകണമെന്നും
സഹായസന്നദ്ധരായ എല്ലാ സഹോദരങ്ങൾക്കും
സ്നേഹപൂർവ്വം നന്ദി പറഞ്ഞു കലക്ടർ
#

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!