നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലേക്കായിട്ടുള്ള അറിവ് നല്‍കുന്നതിനായി സംരംഭകത്വ ശില്പശാല കാസര്‍കോട് ജില്ലയില്‍ 'സംഘടിപ്പിക്കും. സംരംഭകത്വപരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ആഗസ്ത് 31 നകം എൻഎഫ് ബി സി യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷന് 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ ബന്ധപ്പെടണം
ഈ പരിശീലനം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ബിസിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപൂലീകരിക്കുന്നതിനും സഹായകമാകും.
മികച്ച സംരംഭക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, ബാങ്ക് വായ്പകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പുകള്‍ വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല. സംസ്ഥാനത്ത് പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.