തെക്കെകാട് നാട്ടുകൂട്ടം ചാരിറ്റി 25000 രൂപ ആദ്യ ഘഡു കൈമാറി.
പടന്ന:കരളിന് ബാധിച്ച അർഭുതത്തെ തുടർന്ന് തിരുവനന്തപുരം ആർ സിസിയിൽ ചികിത്സയിൽ കഴിയുന്ന തെക്കെകാടിലെ കെ വി ശാന്തയുടെ തുടർ ചികിത്സക്കായി തെക്കെകാട് നാട്ടുകൂട്ടം ചാരിറ്റി 25000 രൂപ ആദ്യ ഘഡു കൈമാറി. ശാന്തയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ രണ്ട് തവണകളായി 10 ലക്ഷം രൂപയുടെ ഇഞ്ചക്ഷനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
ഈ തുക സമാഹരിക്കുന്നതിന്നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
ആദ്യ സഹായം നാട്ടുകൂട്ടം ചാരിറ്റി ചെയർമാൻ കെ സി അഷ്റഫ് ഹാജിയിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് പി വി മുഹമ്മദ് അസ്ലം, പഞ്ചായത്തംഗം കെ വി തമ്പായി, കോർഡിനേറ്റർ ഖലീഫ ഉദിനൂർ എന്നിവർ ഏറ്റു വാങ്ങി