ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ

 

ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാന്‍ സാധിക്കും. മാസശമ്പളവും താമസസൗകര്യവുമുള്ള ആര്‍ക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാണ് പുതിയ മാറ്റം.
ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം
മാസം 3,000 ദിര്‍ഹം (68,000 രൂപയ്ക്കടുത്ത്) ശമ്പളമുള്ളവര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കും. ഇതിന് മറ്റ് നിബന്ധകളൊന്നുമില്ല. താമസ സൗകര്യം ഒരുക്കുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സ്‌പോണ്‍സറാണ്. 4,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാന്‍ സാധിക്കും.
പിതാവ് യു.എ.ഇയില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാതാവിന് ലഭിക്കില്ല. പിതാവിന്റെ വീസയില്‍ തന്നെ എത്തിക്കേണ്ടിവരും. ജോലി ചെയ്യാന്‍ അനുമതിയില്ലാത്ത താമസ വീസയാകും മക്കള്‍ക്ക് ലഭിക്കുക. ഭാര്യയ്ക്കും പതിനെട്ട് കഴിയാത്ത ആണ്‍മക്കള്‍ക്കും വിവാഹം കഴിയാത്ത പെണ്‍മക്കള്‍ക്കും കുടുംബനാഥന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ വീസ ലഭിക്കും."

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!