വയനാട് ജില്ലയിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപ്പൊട്ടലിൽ തകർന്ന നാടിനെ വീണ്ടെടുക്കാൻ കാസർകോട് കൈകോർക്കുകയാണ്. വയനാടിനൊപ്പം നാടൊന്നാകെമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി എത്തുന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ ജില്ലാ കളക്ടറുടെ ചേമ്പറിൽ സന്ദർശിച്ച് സി എം ഡി ആർ എഫിലേക്ക് സംഭാവന കൈമാറുന്നവർ നിരവധി.
കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നൽകി. പ്രസിഡണ്ട് സി. ബാലൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് തുക കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെന്നിക്കര ആർട്ടസ് & സപോർട്ടസ് ക്ലബ് സ്വരൂപിച്ച 25000 രൂപ ജില്ലാ കളക്ടർക്ക് ക്ലബ്ബ് പ്രസിഡണ്ട് സുനിലിൻ്റെ നേതൃത്വത്തിൽ ഭാരവാഹികൾ കൈമാറി.
ഡിവൈഎഫ്ഐ ചെന്നിക്കര യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച 21000 രൂപ ഡിവൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് മിഥുൻ രാജ് ജില്ലാ കലക്ടർക്ക് കൈമാറി
എല്‍.പി.എസ്.റ്റി കാസര്‍കോട് റാങ്ക് ഹോള്‍ഡേഴ്‌സിന് വേണ്ടി ശ്രീമതി.ബീന 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
.
യുകെജി വിദ്യാർത്ഥി അഞ്ചുവയസുകാരൻ മുഹമ്മദ് സ്വാലിഹ് മിസ്ബ തനിക്കേറ്റവും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുമായാണ് കളക്ടറെ കാണാനെത്തിയത്. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികൾക്ക് ഈ കളിപ്പാട്ടങ്ങൾ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടി കളിപ്പാട്ടങ്ങൾ ജില്ലാകളക്ടർക്കു നൽകി. വയനാട്ടിൽ ദുരന്തത്തിനിരയായ കുട്ടികളെ ടിവിയിൽ കണ്ട് സങ്കടപ്പെട്ടാണ് മിസ്ബ ഒളിയത്തടുക്ക നാഷണൽനഗറിൽ നിന്നും മാതാപിതാക്കളായ സി.എച്ച്. ഷഫീഖിനും ഫാത്തിമ്മത്ത് ഉമൈബയ്ക്കും ഒപ്പം കളക്ടറെ കാണാൻ എത്തിയത്.
എട്ടു വയസുകാരി ശിവന്യയും അഞ്ചുവയസുകാരൻ സാത്വികും
സൂക്ഷിച്ചു വെച്ച നാണയകുടുക്ക പൊട്ടിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. രണ്ടു കുട്ടികളും ചേർന്ന് 9870 രൂപ സഞ്ചികളിലാക്കി ജില്ലാ കളക്ടർക്ക് കൈമാറി. പുല്ലൂർ കേളോത്തെ കെ വി മണിയുടെയും നീതുവിൻ്റേയും മക്കളാണ് ഇവർ.
കെ വി മണി 10000 രൂപയും ദുരിതാശ്വാസനിധിയിലേക്ക് കളക്ടർക്ക് നൽകി.
കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതിക്ഷേത്ര കമ്മിറ്റി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവന നൽകി. സ്ഥാനികൻ സത്യൻ കാരണവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് തുക കൈമാറി
പെരിയ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്ക്കൂൾ 1995-96 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ - വേർപിരിയാത്തിടം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,500 രൂപ നൽകി കൂട്ടായ്മ പ്രസിഡണ്ട് രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറിന് സംഭാവന കൈമാറി.