സമര പ്രഖ്യാപനം ജനകീയ കൺവെൻഷൻ ഓഗസ്റ്റ് 9 വെള്ളിയാഴ്ച
അനധികൃത മണൽവാരലിനെതിരായി വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ദ്വീപ് സംരക്ഷണം സമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപനവും ജനകീയ കൺവെൻഷനും ആഗസ്റ്റ് 9 വെള്ളിയാഴ്ച വൈകുന്നേരം 3 30 ന് മാവിലാകടപ്പറം എം എ യു.പി സ്കൂളിൽ വെച്ച് ചേരുകയാണ്
600 ലധികം വരുന്ന വഞ്ചികളിലായി പടന്ന, ചെറുവത്തൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും നീലീശ്വരം മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന പാസ് ഉപയോഗിച്ച് അല്ലാതെയും ടൺ കണക്കിന് മണലുകൾ ഓരോ ദിവസവും കടത്തി കൊണ്ട് പൊകുന്നത് മൂലം ഗുരുതരമായ നിലനിൽപ്പ് ഭീഷണി നേരിടുകയാണ് വലിയപറമ്പ് പഞ്ചായത്ത് പടിഞ്ഞാറ് തീരെ ഭാഗത്ത് 200 മീറ്റർ വരെ കരഭാഗം കടലായി മാറിക്കഴിഞ്ഞു പഞ്ചായത്തിൻെറ കിഴക്ക് ഭാഗത്തുള്ള കവായി പുഴയും വലിയപറമ്പ് പുഴയുടെയും ആഴവും നീര് ഒഴുക്കും നാൾ നാൾക്കുനാൾ വർദ്ധിക്കുന്നു മാവിലാ കടപ്പുറം പാലം പോലും അപകട ഭീഷണിയിലാണ് പുഴക്കരക്ക് നിർമ്മിച്ച സൈഡ് ഭിത്തികൾ തകർന്നു തരിപ്പണമാവുകയും പുഴയോരങ്ങളിൽ താമസിക്കുന്ന വീടുകൾക്ക് ഭീഷണി നേരിടുകയും ചെയ്യുകയാണ് ഒരിയര അഴിമുഖത്തുള്ള സംരക്ഷണഭിത്തി ഭൂമിക്കടിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു ശുദ്ധമായ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന പ്രദേശം ഇപ്പോൾ പൂർണമായും ഉപ്പുവെള്ളമാണ് ലഭിക്കുന്നത് മത്സ്യബന്ധത്തിന്റെ ആവാസ കേന്ദ്രമായ അഴിമുഖം മണലൂറ്റൽ കാരണം തകർന്നു നശിച്ച് കൊണ്ടിരിക്കുന്നു
നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി കൊണ്ട് നിയമം ലംഘിച്ചാണ് മണ്ണ് എടുക്കുകയാണ് ഇങ്ങിന പോയാൽ ഈ ദ്വീപ് കടൽ കടന്ന് കയറിയും , പുഴ കരകവിഞ്ഞ് ഒഴുകിയും ഒരു നാൾ ഒലിച്ച് പോകുകയും ചെയ്യും ഒരു വയനാട് കൂടി അവർത്തികാതിരിക്കാൻ അധികൃതർ മണ്ണെടുപ്പ് നിർത്തിവെക്കണമെന്നാണ് നാട്ടുകാർ മുഴുവനായി ആവിശ്യപെടുന്നത്
ഈ അനധികൃത മണ്ണെടുപ്പിനെത രെയുള്ള സമര പരിപടിയുടെ പ്രഖ്യാപനമാണ് വെള്ളിയാഴ്ച നടക്കുന്ന ജനകിയ കൺവൻഷനന്ന് ദ്വീപ് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു