................................
സ്വാതന്ത്യത്തിൻ അളവുകോൽ നഷ്ടമായതെവിടെ ?
ചങ്ങലകൾ പൊട്ടിച്ചെറിയപ്പെട്ടു.
സ്വാതന്ത്ര്യത്തിൻ തുറന്ന ആകാശത്തിൽ നാം പറന്നുല്ലസിച്ചു.
എല്ലാ രംഗങ്ങളിലും സ്വാതന്ത്ര്യത്തിന്റെ രുചിയും സുഖവും
വേണ്ടുവോളം ആസ്വദിച്ചു.
എവിടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ താക്കോൽ കൈ മോശം വന്നു ?
എന്തിനും ഏതിനും സ്വാതന്ത്ര്യം.
പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താൻ,
കൊച്ചു ബാലികമാരിൽ,
കാമ നുകമിറക്കി ഉഴുതു മറിക്കാൻ,
തെരുവിലൂടെ നഗ്നയായ് നടത്തിച്ച്,
ഒട്ടുവിൽ, ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലാൻ,
ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് തുണ്ടം തുണ്ടമായി വെട്ടി നുറുക്കി കൊല്ലാൻ,
അനീതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കാൻ,
കൊച്ചു കുഞ്ഞുങ്ങളെ തന്തൂരി ചിക്കൻ പരുവത്തിൽ ചുട്ടുകരിക്കാൻ.
ഇനിയും ഒരു പാട് നെറികേടുകൾക്ക് പച്ചക്കൊടി വീശാൻ,
അളവുകോൽ നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യ ചിന്തകൾ.
സ്വാതന്ത്ര്യമേ, നിന്റെ ശുദ്ധ വായു ഞങ്ങൾ ആവോളം ശ്വസിച്ചു.
പക്ഷെ, അശാന്തിയുടെ, ദുർഗന്ധത്തിന്റെ പുകച്ചുരുളുകൾ നിന്റെ പ്രാണവായുവിലെങ്ങനെ കടന്നു കൂടി?