വിവിധ കോഴസ്കൾ അപേക്ഷകൾ

കോഴ്സുകൾ
, .
 ശ്രീ നാരയണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് വഴി ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന ദിവസം ഓഗസ്റ്റ് 31 വരെ നീട്ടി*

✅ *ഡിഗ്രി കോഴ്സുകൾ* 
▫️3 Year program
 1. അഫ്‌സലുല്‍ ഉലമ
 2. അറബിക്
 3. ഹിന്ദി
 4. സംസ്കൃതം
 5. ഇക്കണോമിക്സ്
 6. നാനോ entrepreneurship
 7. ഫിലോസഫി
 8. പൊളിറ്റിക്സ് 
 9. സൈക്കോളജി 
10. ബി.സി.എ

✅ *4 Year UG Honours program*
 1. ബി കോം 
 2. ബി ബി എ 
 3. ഇംഗ്ലീഷ് 
 4. മലയാളം 
 5. ഹിസ്റ്ററി 
 6. സോഷ്യോളജി 

✅ *പി.ജി കോഴ്‌സുകള്‍*
 1. അറബിക്
 2. ഇംഗ്ലീഷ്
 3. ഹിന്ദി 
 4. മലയാളം 
 5. സംസ്‌കൃതം 
 6. ഇക്കണോമിക്സ്
 7. ഹിസ്റ്ററി
 8. ഫിലോസഫി
 9. പൊളിറ്റിക്സ് 
 10. പബ്ലിക് അഡ്മിനിസ്ട്രേഷൻ 
 11. സോഷ്യോളജി
 12. എം.കോം.

  

പ്ലസ് വൺ പ്രവേശനം: സ്പോട്ട് അഡ്മിഷൻ ഒഴിവുകൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 8 വരെ.

————————
https://chat.whatsapp.com/EfuYESTUHDmI8ODgekILnn
————————


⏩ അപേക്ഷിച്ചിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും നിലവിലുള്ള വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി *ഓഗസ്റ്റ് 7 ഉച്ചക്ക്  1 മണി മുതൽ ഓഗസ്റ്റ് 8ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമർപ്പിക്കാം.*

> നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല. 

⏩ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താവുന്നതാണ്. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് 9 രാവിലെ ഒൻപത് മണിക്ക് പ്രസിദ്ധീകരിക്കും. കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്സ്, റാങ്ക്ലിസ്റ്റിലൂടെ മനസ്സിലാക്കി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ ആഗസ്റ്റ് 9 രാവിലെ 9 മണി മുതൽ 12 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. 

*പ്രസിദ്ധപ്പെടുത്തിയ വേക്കൻസി*
https://www.hscap.kerala.gov.in/vacancy.php

https://www.hscap.kerala.gov.in/

ഓണേഴ്സ് ബിരുദം; രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം*

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് 
ഇന്ന് (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം നാലു വരെ
  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.*

മുന്‍  അലോട്ട്മെന്‍റ് പട്ടികകളില്‍ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം. ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനം ഓഗസ്റ്റ് ഒന്‍പതിന് പൂര്‍ത്തീകരിക്കും.

https://cap.mgu.ac.in/ugpcap2024/

പത്താം ക്ലാസ്സിൽ A+ നേടിയവർക്ക്  ജില്ലാ മെറിറ്റ് അവാർഡിന്(ഫ്രഷ്) 08-08-2024 വരെ ഓൺലൈൻ അപേക്ഷ നൽകാം.
 '
അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ*
2023 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഇപ്പോൾ രണ്ടാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് *ഓണ്‍ലൈനായി(ഫ്രഷ്) 08-08-2024 വരെ അപേക്ഷ സമര്‍പ്പിക്കാം.*

*അവാർഡ് തുക*
തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 2000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 

*ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.*


*അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ പ്രസിദ്ധീകരിച്ചു.*
 https://www.dcescholarship.kerala.gov.in/

> ഈ വർഷം(2024 മാർച്ചിൽ) പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ഇപ്പോൾ അപേക്ഷ നൽകാനാവില്ല

പി.ജി പ്രവേശനം:  അന്തിമ അലോട്ട്മെന്‍റിന് രജിസ്റ്റര്‍ ചെയ്യാം*


മഹാത്മാ ഗാന്ധി സര്‍വകാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്‍റിന്‍റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 


*നാളെ(ഓഗസ്റ്റ് 8) വൈകുന്നേരം നാലുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.*

ആദ്യ അലോട്ട്മെന്‍റ് പട്ടികകളിൽ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം

https://cap.mgu.ac.in/pgcap2024/

————————
`
Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!