സ്വാതന്ത്ര്യ ദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു.
കയ്യൂർ: ചെറിയാക്കര ജിഎൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും വിജയോത്സവവും സംഘടിപ്പിച്ചു.എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എൽ എസ് എസ് വിജയികൾക്കുള്ള ഉപഹാരം എം എൽ എ യും കഴിഞ്ഞ വർഷം ഓരോ ക്ലാസിലും മികവ് തെളിയിച്ച കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയനും നിർവഹിച്ചു.പി ടി എ പ്രസിഡൻ്റ് പി ബിജു അധ്യക്ഷനായി. പ്രഥമാധ്യാപകൻ അശോകൻ മടയമ്പത്ത്,പി ഗോപാലൻ, സി ഷീബ, പി ബാലചന്ദ്രൻ, ടി വി രാജൻ എന്നിവർ സംസാരിച്ചു.
സ്വാതന്ത്രദിനത്തിൽ നേതാജിക്ക് പുഷ്പാർച്ചന നടത്തി കൂലേരിയിലെ കുട്ടികൾ
സ്വാതന്ത്രദിനത്തിൽ നേതാജിക്ക് പുഷ്പാർച്ചന നടത്തി കൂലേരിയിലെ കുട്ടികൾ*.
തൃക്കരിപ്പൂർ : ഇന്ത്യയുടെ 78മത് സ്വാതന്ത്രദിനാഘോഷ പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂരിലെ പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോക്ടർ സുധാകരന്റെ അങ്കണത്തിലെ നേതാജിയുടെ പ്രതിമയ്ക്ക് ഗവൺമെൻറ് എൽ.പി സ്കൂൾ കൂലേരിയിലെ കുട്ടികൾ പുഷ്പാർച്ചന നടത്തി. നേതാജിയുടെ കൂടെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത പിതാവിൻറെ ഓർമ്മക്കായാണ് ഡോക്ടർ സുധാകരൻ പ്രതിമ നിർമിച്ചിട്ടുള്ളത്. സ്വാതന്ത്ര സമരത്തിൽ നമ്മുടെ പൂർവികർ അർപ്പിച്ച ത്യാഗപൂർണ്ണമായ സംഭാവനകളെ ഡോക്ടർ അനുസ്മരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ശശിധരൻ ഇ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ ദിനത്തിൽ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കുട്ടികൾ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനുവേണ്ടി മെമ്പർക്ക് കൈമാറി. ആഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. റോട്ടറി ക്ലബ്ബിൻറെ വകയായി പായസ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി. രാജശ്രീ പി., പി.ടി.എ പ്രസിഡണ്ട് ശ്രീ.രാജൻ, എസ്.എം.സി ചെയർമാൻ ഡോക്ടർ രാജീവൻ,വൈസ് ചെയർമാൻ അബ്ദുൽ ജബ്ബാർ,മദർ പി.ട.എ പ്രസിഡണ്ട് ശ്രീമതി.നിഷ,തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മാലിന്യമുക്ത നവ കേരളത്തിനായി കാടങ്കോട്ടെ കുട്ടികൾ
ചെറുവത്തൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയിലേക്ക് ചുവടുവെച്ച് കാടങ്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വിദ്യാർത്ഥികളും.സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ചെറുവത്തൂർ മത്സ്യബന്ധന തുറമുഖത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തയ്യാറായത്. കാവുഞ്ചിറ പ്രദേശത്തെ കൃഷ്ണപിള്ള ക്ലബ്ബ്,വായനശാല പ്രവർത്തകരും മഹിള, ഡിവൈഎഫ്ഐ പ്രവർത്തകരും രംഗത്തിറങ്ങിയതോടെ പ്രവർത്തനം മാതൃകാപരമായി മാറി. മുൻ വർഷങ്ങളിൽ ഏറ്റെടുത്തു നടത്തി വിവിധ വകുപ്പുകളുടെ നിരവധി അവാർഡുകൾ നേടിയ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വർഷവും വിദ്യാർത്ഥികൾ ശ്രദ്ധേയമായ പ്രവർത്തനവുമായി മുന്നോട്ടു പോയത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി വി പ്രമീള നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഈ വി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ. രമണി,എസ്.എം.സി ചെയർമാൻ ടി.വി റിയാസ്, സ്കൂൾ പ്രിൻസിപ്പാൾ ദിവാകരൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൾറൗഫ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പ്രമോദ് ആറിൽ, കൃഷ്ണപിള്ള വായനശാല പ്രസിഡന്റ് സേതുനാഥ് കോസ്റ്റൽ പോലീസ് ഓഫീസർ രതീഷ്,പി ടി എ-എസ് എം സി അംഗങ്ങളായ ഡി എം പ്രസാദൻ,സുരേന്ദ്രൻ, അഹമ്മദ് മൗലവി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ സ്വപ്ന എം.വി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ വി ആർ ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി. വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ ഉറപ്പുനൽകി.
ഭക്ഷണ നിർമ്മാണ- വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
▪️പിലിക്കോട്: ജലജന്യരോഗങ്ങളുടെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പിലിക്കോട് പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ,കൂൾബാറുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ശുചിത്വഹീനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ ,പുകയില വിരുദ്ധ ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾ എന്നിവയ്ക്ക് കർശന നിർദ്ദേശം നൽകി. 5 സ്ഥാപനങ്ങൾക്ക് കേരള പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.വി.സുരേഷ്, അരുൺകുമാർ സി.കെ, വിനോദ്.ടി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.