മുൻ എം.പി പി കരുണാകരൻ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
മുൻ എം.പി പി കരുണാകരൻ 25000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതമാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തി അദ്ദേഹം ചെക്ക് കൈമാറി.
നീലേശ്വരം തമ്പുരാട്ടി ബസ് ജീവനക്കാരുടെ കൂട്ടായ്മ 13000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ഉദുമ കുണ്ടുകുളം പാറ ഫ്രണ്ട്സ് ക്ലബ് 20000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ക്യാൻ്റീൻ അംഗങ്ങൾ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
അണങ്കൂരിലെ താഹിറ ബാനു ബിസ്മി ഹോം നേഴ്സ് സർവീസ് 5000 രൂപ കൈമാറി
വയനാട്ടിന് കരുതലായി സംഘചേതന കുതിരക്കോട്
സംഘചേതന കലാകായിക കേന്ദ്രം കുതിരക്കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 40,000 രൂപ നൽകി. ക്ലബ്ബിൻറെ അംഗങ്ങളായ 60 പേരിൽനിന്നും പിരിച്ചെടുത്ത തുകയാണ് ജില്ലാ കളക്ടറുടെ ചേമ്പറിൽ എത്തി കൈമാറിയത്. പ്രസിഡൻറ് ടി ദിനേശൻ, സെക്രട്ടറി അക്ഷയ് കുമാർ, ട്രഷറർ പി നാരായണൻ, എക്സിക്യൂട്ടീവ് അംഗം രാജേഷ് കുമാർ എന്നിവരാണ് തുക ജില്ലാ കളക്ടർക്ക് കൈമാറിയത്.