ഉരുൾ പൊട്ടലിൽ തകർന്ന വയനാടിനെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. നാടൊന്നാകെ

 


പടന്ന ഗ്രാമപഞ്ചായത്തും
മോഡൽ സിഡിഎസ് , ഹരിത കർമ്മസേന സംയുക്തമായി വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സമാഹരിച്ച അവശ്യ സാധനങ്ങളുമായുള്ള വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് .പി.വി. മുഹമ്മദ് അസ്‌ലം നിർവ്വഹിക്കുന്നു


പടന്ന ഗ്രാമപഞ്ചായത്തും
മോഡൽ സിഡിഎസ് , ഹരിത കർമ്മസേന സംയുക്തമായി വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സമാഹരിച്ച അവശ്യ സാധനങ്ങളുമായുള്ള വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് .പി.വി. മുഹമ്മദ് അസ്‌ലം നിർവ്വഹിച്ചു.
വാർഡ് തലത്തിൽ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ,20 ക്വിൻ്റൽ അരി ,ഗോതമ്പ് , പഞ്ചസാര , പരിപ്പ് അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ , 200 ഓളം ബക്കറ്റ് , മഗ്ഗ് , 150 ബോക്സ് മിനിറൽ വാട്ടർ എന്നിവയsങ്ങുന്നവയാണ് ശേഖരിച്ചത്
പഞ്ചായത്ത് വൈ . പ്രസിഡണ്ട് പി. ബുഷ്റ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി. കെ . എം മുഹമ്മദ് റഫീഖ് ,
ടി. കെ. പി ഷാഹിദ ,
പഞ്ചായത്തംഗങ്ങളായ , പി.പി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ , യു. കെ മുശ്താഖ് , എം. രാഘവൻ ,
പി. പവിത്രൻ , എം . പി ഗീത
വി . ലത , ടി. വിജയ ലക്ഷ്മി , എ .കെ ജാസ്മിൻ , ഹെഡ് ക്ലർക്ക് അപ്യാർ ബാബു , ആസൂത്രണ സമിതിയംഗം വി . കെ ഷാജഹാൻ , പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ സി. റീന , യു . വിനു ( ഹരിത കർമ്മസേന) ജീവനക്കാർ , സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു




വയനാടിന്റെ മക്കൾക്ക് സ്വാന്തനമേകാൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ വിപിപി ഷുഹൈബ് ഒരു മാസത്തെ ഓണറേറിയം മുഴുവൻ നൽകി മാതൃകയായി

പ്രകൃതിദുരന്തത്തിൽ നൊമ്പരപ്പെടുന്ന വയനാടിന്റെ മക്കൾക്ക് സ്വാന്തനമേകാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന വയനാട് പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ഓണറേറിയം മുഴുവൻ നൽകി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ വിപിപി ഷുഹൈബ് മാതൃകയായി..

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ ഓൺലൈനിലൂടെ നടന്ന കൈമാറ്റ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ ജിസി ബഷീർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എജിസി ഷംഷാദ് എംഎസ്എഫ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജാബിർ തങ്കയം അസ്ഹറുദ്ദീൻ മണിയനോടി യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് മെഹബൂബ് ആയിറ്റി സെക്രട്ടറി സിറാജ് വടക്കുമ്പാട് എംഎസ്എഫ് തൃക്കരിപ്പൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം ടി പി ഉസ്മാൻ ,മുസ്തഫ ഉദിനൂർ ,വി പിപി ഷഫീഖ് ,സമീർ ബീരിച്ചേരി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു


വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന് സിദ്ധരാമയ്യ*

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായി കര്‍ണാടക സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച്‌ നല്‍കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്.

ദുരന്തത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയും കര്‍ണാടക നല്‍കുമെന്നാണ് സിദ്ധരാമയ്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് 100 വീട് നിര്‍മിച്ച്‌ നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതോടൊപ്പം, ഒന്നിച്ച്‌ ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിർത്തുമെന്നും അദ്ദേഹം കുറിച്ചു. മുൻപും ദുരന്തമുണ്ടായ അവസരത്തില്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും, തമിഴ്നാടും എല്ലാവിധ പിന്തുണകളുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു.




വയനാടിന് കൈതാങ്ങായി വ്യാപാരി വ്യവസായി സമിതി കുണ്ടംകുഴി യൂണിറ്റ്

കുണ്ടംകുഴി: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപെട്ട വയനാട്ടിലെ ജനതയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ കേരള വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാകമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സാമ്പത്തിക സ്വരൂപണത്തിന്റെ ഭാഗമായി കുണ്ടംകുഴി യൂണിറ്റ് വ്യാപാരികളില്‍ നിന്നും സഹായം സ്വരൂപിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ഗോപാലന്‍, ഏരിയാ പ്രസിഡന്റ് ബി എന്‍. സുരേഷ് ഏരിയ കമ്മിറ്റി അംഗങ്ങളായ വി. ഗംഗാധരന്‍, പത്മനാഭന്‍, യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി.ബാലകൃഷ്ണന്‍, എം.മാധവന്‍, പങ്കജാക്ഷന്‍ ആപ്പിള്‍, വസന്തന്‍, ഗണേശന്‍, രാജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.




ഡിവൈഎഫ്ഐ റീബില്‍ഡ് കേരള പദ്ധതി;
വയനാട്ടിന് താങ്ങാവാന്‍ പള്ളിക്കരയില്‍ നിന്നും ഒരു ബോട്ട് മത്സ്യം
ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഏറ്റുവാങ്ങി

കാസര്‍കോട്: പള്ളിക്കര കടലില്‍ നിന്നും കിട്ടിയ ഒരു ബോട്ട് മീന്‍ വയനാട്ടില്‍ എല്ലാം തകര്‍ന്നവര്‍ക്കായി കൈമാറി മത്സ്യതൊഴിലാളികള്‍. ഡിവൈഎഫ്ഐയുടെ റീബില്‍ഡ് കേരളാ പദ്ധതിക്കായാണ് ചെമ്മീന്‍ അടക്കമുള്ള പലയിനം മീനുള്ള ഒരുബോട്ട് മീന്‍ കെമാറിയത്. ജില്ലാ പ്രസിഡന്റ്
ഷാലു മാത്യു ഏറ്റുവാങ്ങി. ബോട്ട് കരിയിലെത്തി അരമണിക്കൂറിനകം നടന്ന ലേലത്തില്‍ കാല്‍ ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. ഡിവൈഎഫ്‌ഐ പള്ളിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്, പള്ളിക്കര ബീച്ച് കടപ്പുറത്തെ കടലിന്റെ മക്കള്‍ മീന്‍ കൈമാറിയത്. വയനാട്ടില്‍ ഡിവൈഎഫ്ഐ വീട് നിര്‍മിച്ചുനല്‍കുന്നുണ്ട്. അതിലേക്കായി പണം കൈമാറും. പള്ളിക്കര മേഖല കമ്മിറ്റിയംഗം മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള മത്സ്യ തൊഴിലാളികള്‍ ശനിയാഴ്ച രാവിലെ ആറിനാണ് കടലില്‍പോയത്. 11 മണിയോടെ തിരിച്ചെത്തിയ ബോട്ടില്‍ ചെമ്മീന്‍, അട്, മത്തി എന്നിവയുണ്ടായി.
മിഷന്‍ കോളനി കടപ്പുറത്ത് മീന്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ ഭാരവാഹികളായ വി സൂരജ്, വി വി സുഭാഷ്, അജേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

*വയനാടിന് കൂക്കാനം ഗവ.യു.പി സ്കൂളിന്റെ കൈത്താങ്ങ്*
--
▪️


കരിവെള്ളൂർ : സഹജീവിസ്നേഹം
പാഠപുസ്തകങ്ങളിൽ
നിന്നും പഠിക്കാൻ മാത്രമുള്ളതല്ലെന്നും
ജീവിതത്തിൽ

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!