വലിയപറമ്പ:വലിയപറമ്പിൻ്റെ തീര ശോഷണം തടയാൻ മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടൽ തീരത്തിനൊരു ഹരിത കവചം…
കാർബ്ബൺ നെറ്റ് സീറോയിൻ്റെ ഭാഗമായും, ജൈവ വൈവിധ്യത്തിൻ്റെ ഭാഗമായും ….. 50000 കാറ്റാടി തൈ നഴ്സറീ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടന്നു.
25,000 കാറ്റാടി തൈകൾ കഴിഞ്ഞ വർഷം വെച്ചുപിടിപ്പിച്ച് കേരളത്തിന് തന്നെ മാതൃകയായ പഞ്ചായത്താണ് വലിയപറമ്പ .ഇത്തവണ 25,000 കാറ്റാടി നട്ട ചരിത്രം വീണ്ടും തൊഴിലുറപ്പിലൂടെ തിരുത്തുകയാണ് വലിയപറമ്പ . തൊഴിലുറപ്പ് പദ്ധതിയിലൂടെ 24 കി.മീറ്റർ നീണ്ടു കിടക്കുന്ന കടലോരത്തെ വാർഡുകളിലാണ് കാറ്റാടി തൈകൾ നടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 കാറ്റാടി തൈ നഴ്സറി നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ഇടയിലെക്കാട് ആറാം വാർഡിൽ വെച്ച് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.വി.വി സജീവൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമ്മാൻ കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിൻ ബി.ഡി.ഒ.സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.കരുണാകരൻ, സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും.എ. ഇ .ഹിസാന നന്ദിയും
പറഞ്ഞു

