കേരള പോലീസ് ഓഫീസ്സേൾസ് അസോസിയേഷൻ 33-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 20-3-23 ന് ലഹരിക്കെതിരെ കുമ്പള മുതൽ കാലിക്കടവ് വരെ ലഹരി വിരുദ്ധ സംഗീത യാത്ര നടത്തി. പരിപാടി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ് പി . ഡോ: വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.സദാശിവൻ , ലീല കെ എന്നിവർ ആശംസകൾ അർപ്പിച്ചു. യാത്രയെ കുമ്പളയിൽ വെച്ച് കുമ്പള പഞ്ചായത്ത് വൈ: പ്രസിഡന്റ് നാസർ മൊഗ്രാൽ, ഉദുമയിൽ ഉദുമ പഞ്ചായത്ത് പ്രസി. പി. ലക്ഷ്മി. കാഞ്ഞങ്ങാട് DySP പി. ബാലകൃഷ്ണൻ നായർ , നീലേശ്വരം – മുൻസിപ്പൽ വൈ: ചെയർമാൻ മുഹമ്മദ് ഷാഫി ചെറുവത്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സി വി കാലിക്കടവിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം. ശോഭ ബാലൻ.. പിലിക്കോട് പഞ്ചായത്ത് വാർഡ് മെമ്പർ നവീൻ ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപങ്കാളിത്തം കൊണ്ടും ആലാപന മികവു കൊണ്ടും പരിപാടി വളരെ മികച്ചതായിരുന്നു. സബ് ഇൻസ്പെക്ടർ രാജീവൻ കെ പി വി യുടെ നേതൃത്വത്തിൽ പോലീസ് കലാകാരന്മാരായ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ,രവി കൊട്ടോടി,രത്നാകരൻ പിലിക്കോട്, ASI മാരായ പ്രദീപ് തൃക്കരിപ്പൂർ ,വിനോദ്, രതീഷ് , പവിത്രൻ, രാജേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി , സ്മിത കെ സുരേശൻ കെ.വി രാജേഷ് കെ.വി എന്നിവർ അണി ചേർന്നു.ലഹരി വിരുദ്ധ സന്ദേശം കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ഈയൊരു ഉദ്യമം കൊണ്ട് സംഘടനക്ക് കഴിഞ്ഞു യെന്നുള്ളത് അഭിമാനർഹമായ കാര്യം തന്നെയാണ്. ഈ പരിപാടി വൻ വിജയപ്രദമാക്കി തീർത്ത സഹപ്രവർത്തകരായ കലാകാരന്മാർക്കും സംഘടനാ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും മേലധികാരികൾക്കും മാധ്യമ പ്രവർത്തകർക്കും KP O A ജില്ലാ കമ്മിറ്റിയുടെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

