വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം വലിയപറമ്പ്പാലം റോഡ് മെക്കാഡം ചെയ്ത് ആധുനികവൽക്കരിക്കുന്നതിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ അറീയിച്ചു
വലിയപറമ്പ്പാലം മുതൽ മാവിലാകടപ്പുറം വരെ നിലവിലുള്ള റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി .പി.എ.മുഹമ്മദ് റിയാസിന്MLA എം.രാജഗോപലനോടപ്പം നേരിട്ട് ഭരണസമിതിക്ക് വേണ്ടി നിവേദനം നൽകുകയും തുടർന്ന് പല ഘട്ടങ്ങളിലും രാജഗോപാലൻ എം ൽ എ നിരന്തരമായി ബന്ധപ്പെട്ടത് മൂലമാണ് മെക്കാഡം ടാറിങ്ങിനായ് 5 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും, തൃക്കരിപ്പൂർ MLA
എം രാജഗോപാലനും പ്രസിഡണ്ട് നന്ദി അറിയിച്ചു
