പിലിക്കോട് .ഓരിയിലെ ഉത്സവാഘോഷത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കായിക താരം സിദ്ധാർത്ഥിൻ്റെ ചികിത്സയ്ക്ക് കൈത്താങ്ങായി പടന്നകടപ്പുറം ജി എഫ് എച് എസ് 1998-99 സെക്കന്റ് ബെൽ എസ്. എസ്.എൽ.സി ബാച്ച് വാട്ട്സ് ആപ്പ് കൂട്ടായ്മയും.ബാച്ചിലെ അംഗങ്ങളിൽ നിന്ന് സമാഹരിച്ച സംഖ്യ ചികിത്സാ കമ്മറ്റിയെ ഏല്പിച്ചു. ‘ഓരിയിൽ നടന്ന ചടങ്ങിൽ ബാച്ച് അംഗങ്ങൾ സിദ്ധാർത്ഥ് ചികിത്സാ കമ്മറ്റിക് തുക ഏല്പിച്ചു ഷെരീഫ് മാടാപ്പുറം,രതീഷ് കുതിരുമ്മൽ,സുമേഷ് വലിയപറമ്പ,പ്രദീപൻ ബീച്ചാരകടവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു