
കാസറഗോഡ് :
കാസർഗോഡ്ജില്ലാ ജനറൽ ഹോസ്പിറ്റൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരള(BDK), ജനമൈത്രി പോലീസ് കാസർഗോഡ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഇൻഹൗസ് വളണ്ടറി ബ്ലഡ് ഡോണേഷൻ
ക്യാമ്പിൽ കാസർഗോഡ് ഗവ: ഐ.ടി.യിലെ എം.എസ്.എഫ് വിദ്യാർഥികൾ രക്തദാനം ചെയ്ത് മാതൃകയായി.
റമളാൻ മാസത്തിൽ ഉണ്ടായേക്കാവുന്ന രക്ത ക്ഷാമം ഇല്ലാതാക്കാനാണ് അടിയന്തിര രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചത്.രക്തദാന ക്യാമ്പ് കാസറഗോഡ്bഇൻസ്പെക്ടർ അജിത് കുമാർ
ഉദ്ഘാടനം ചെയ്തു.
ഷാനിദ് പടന്ന,ഷാഹിദ് ഇർഫാൻ,മുഹമ്മദ് മൂസ്സാ,
മുഹമ്മദ് അനസ്,സാബിത് ,ഹസീന,അഹ്‌നാഫ്,ജിഷ്ണു,
അബുതാഹിർ,സൽമാൻ എന്നിവർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കാസറഗോഡ് ബി ഡി കെ കോർഡിനേറ്റർ ഖലീഫ ഉദിനൂർ,ഷെരീഫ് മാടാപ്പുറം, അനിതാ രാജ്,യാസർ പടന്ന, മാഹിൻ കുന്നിൽ,ജനമൈത്രി ബീറ്റ് ഓഫീസർ കൃപേഷ്, അഡീഷണൽ SI കൃഷ്ണൻ
തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

സമകാലികം വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പി അംഗമാകുവാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
https://samakalikamvartha.com/