പടന്ന: ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം 2,25,000 രൂപ വകയിരുത്തി പഞ്ചായത്തിലെ 79 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു
വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലം നിർവ്വഹിച്ചു.
വൈ.പ്രസിഡണ്ട് പി.ബുഷ്റ അദ്ധ്യക്ഷത വഹിച്ചു.
ഐ..സി.ഡി.എസ് സൂപ്പർവൈസർ പി.രേവതി സ്വാഗതം പറഞ്ഞു
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ.എം മുഹമ്മദ് റഫീഖ്,ടി.കെ.പി ഷാഹിദ പഞ്ചായത്തംഗങ്ങളായ
പി.പവിത്രൻ ,വി.ലത,കെ.വി തമ്പായി,എ.കെ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു
