മഞ്ചേശ്വരം: ലോക ക്ഷയ രോഗ ദിനത്തോടനുബന്ധിച്ച് മഞ്ചേശ്വരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിജ്ഞയും ക്ഷയരോഗ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോ : ഐശ്വര്യ പതാക ഉയർത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് കുഞ്ഞി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ മിഥുൻ മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ലിയാഖത് അലി ക്ലാസ് എടുത്തു. അഖിൽ കെ, വിപിൻ രാജ് സംസാരിച്ചു ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു
