കാസർകോട്: ഇ-ഗെയിംസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രഥമ ഇ-കാരംസ് ടൂർണമെന്റ് ഏപ്രിൽ 24, 25 തീയതികളിൽ പടന്നയിൽ നടക്കും. രജിസ്റ്റർ ചെയ്യുന്നവർ പടന്നയിൽ ഒരുക്കുന്ന വേദിയിൽ നേരിട്ടെത്തിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. കാസർകോടിന് പുറമേ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മത്സരം നടക്കുന്നുണ്ട്.
പടന്നയിലെ മത്സരത്തിൽ പങ്കെടുക്കാൻ ഏപ്രിൽ 15-ന് മുൻപായി
രജിസ്റ്റർ ചെയ്യണം. വിളിക്കേണ്ട നമ്പർ : 09447003908.
16 വയസ്സിന് താഴെയുള്ള കുട്ടികൾ മത്സരിക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണമെന്നും സംഘാടകർ അറിയിച്ചു.
മാനസികാരോഗ്യത്തിന് ദോഷം ചെയ്യുന്നതും സാമ്പത്തികമായി ചൂഷണം ചെയ്യുന്നതുമായ ഓൺലൈൻ ഗെയിമുകളിൽ നിരവധിപേർ അകപ്പെടുന്ന പശ്ചാത്തലത്തിലാണ് വൻ സമ്മാനത്തുകയുമായി മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഗെയിമുകളുടെ മത്സരം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. കെ.പി.എ.വാജിദ്, സുലൈമാൻ പഴയങ്ങാടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
