സാഹചര്യം മാറി: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ CPM പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ- സുധാകരന്‍

samakalikam
By samakalikam 1 Min Read

ന്യൂഡല്‍ഹി: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നിയമചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇതുപോലൊരു വിധി പ്രഖ്യാപിക്കുന്നത്. പരാതിയുടെ യാഥാര്‍ഥ്യം എന്താണെന്ന് മനസ്സിലാക്കാതെയുള്ള ഒരു വിധിന്യായമായിട്ടാണ് നിയമവിദഗ്ദ്ധര്‍ അടക്കം ഇതിനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഭരിക്കുന്ന ഭരണകൂടത്തിന് രാഹുല്‍ ഒരു തലവേദനയാണെന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്. ഇന്ത്യാരാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ആര്‍എസ്എസിനോടും ഫാസിസത്തോടും പടവെട്ടാനുള്ള കഴിവും പ്രാപ്തിയും കോണ്‍ഗ്രസിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎമ്മും പങ്കാളിയാകുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു..’നിശ്ചയമായും, സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തക്കും രൂപംപകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നത്’ സുധാകരന്‍ പറഞ്ഞു.

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *