ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധം ആലോചിക്കുന്നുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോടതിയുമായി ബന്ധപ്പെട്ടുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികള്‍ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി അന്തിമമല്ല. പ്രാഥമികമായ വിധിയെ അടിസ്ഥാനപ്പെടുത്തി സ്ഥാനം ഒഴിവാക്കുക എന്നത് ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല. ആരേയും കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരവും അവകാശവുമുണ്ട് എന്ന ബോധപൂര്‍വ്വമായ ഇടപെടലാണിതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
‘പ്രതിപക്ഷ കക്ഷികള്‍ ആകെ വ്യത്യസ്ത തലത്തിലുള്ള പ്രതിരോധം നടത്തുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. കോടതിയുമായി ബന്ധപ്പെടുന്നുണ്ട്. ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകേണ്ട കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കുകയും അതിനെ തുടര്‍ന്ന് പ്രതിപക്ഷ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ട എന്ന നിലപാടാണ് ബി.ജെ.പി. സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തും’, അദ്ദേഹം വ്യക്തമാക്കി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
