പടന്ന ഗ്രാമ പഞ്ചായത്ത് ബജറ്റ് കാർഷിക, ആരോഗ്യ മേഖലയ്ക്ക് മുൻതൂക്കം ,ഭിന്നശേഷി കുട്ടികൾക്ക് സ്പെഷ്യൽ കെയർ സെൻ്റർ ,പ്രവാസികൾക്ക് സംരംഭം

samakalikam
By samakalikam 2 Min Read

പടന്ന:ഗ്രാമപഞ്ചായത്ത് 2023 -24 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി.ബുഷ്റ അവതരിപ്പിച്ചു . പ്രസിഡണ്ട് ശ്രീ പി.വി മുഹമ്മദ് അസ്ലം അധ്യക്ഷനായിരുന്നു . ആരോഗ്യ മേഖലയ്ക്കും ശുചിത്വമേഖലയ്ക്കും മുൻതൂക്കം നൽകുന്ന ബജറ്റിൽ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ ഉന്നമനത്തിന് ഉല്പാദന മേഖലയ്ക്ക് പ്രാമുഖ്യം നൽകിയും ജനങ്ങളുടെ സമ്പൂർണ്ണ ആരോഗ്യ ജീവിതത്തിനും ,ശുചിത്വ മേഖലയ്ക്കും പ്രാധാന്യം നൽകിയുമാണ് അവതരിപ്പിച്ചത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. മാലിന്യ സംസ്കരണ പദ്ധതികളിലൂടെ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിന് പ്രാധാന്യം നൽകുന്നു. ഉൽപാദന മേഖലയിൽ 70,0,1682 രൂപ നീക്കിവെച്ചു. പച്ചക്കറി വികസനത്തിന് തിന സമൃതി, തിരി നനയും നിറച്ച ചട്ടിയും ചെടിയും ,മൾച്ചിംഗ് മെഷീൻ വാങ്ങൽ ജലസംരക്ഷണ മേഖലയിൽ മിനി കുടിവെള്ള പദ്ധതി ,കുളം നവീകരണം ,തുടങ്ങിയവയും മത്സ്യത്തൊഴിലാളികക്ക് വള്ളവും വലയും , ഹൈസ്കൂൾ തലത്തിൽ ഷീ -പാഡ് സാനിറ്ററി നാപ്കിൻ യൂണിറ്റ് ,ലഹരി, മൊബൈൽ ഡീ -അഡിക്ഷൻ സെൻ്റർ ശുചിത്വ മേഖലയിൽ ക്ലിൻ പടന്ന പദ്ധതി , കാപ്പ്കുളം,തീരദേശ ടൂറിസം ,തീരദേശത്ത് സോളാർ ലൈറ്റ്’ തുടങ്ങിയ നൂതന പദ്ധതികൾക്കുവേണ്ടി തുക നീക്കിവെച്ചിട്ടുണ്ട് . സേവനമേഖലയിൽ 43,78,156 രൂപ നീക്കിവെച്ചതിൽ ഭവന നിർമ്മാണം , പഠന നിലവാരം മെച്ചപ്പെടുത്തുവാൻ സമഗ്ര വിദ്യാഭ്യാസ പദ്ധതി,ഡിജിറ്റൽ സാക്ഷരത , അംഗൻവാഡികളിൽ ശുചിത്വ അടുക്കള,ബേബി ഫ്രണ്ട്ലീ ടോയ്ലറ്റ്, ഹെൽത്തി ബേബി ഷോ എന്നിവയും പശ്ചാത്തല മേഖലയിൽ 1,10,76,000 രൂപ നീക്കിവെച്ചതിൽ റോഡ്- ഡ്രൈനേജ് നവീകരണത്തിന് പ്രാധാന്യം നൽകുന്നു. സർക്കാർ ബജറ്റിലൂടെ അനുവദിച്ച വികസനഫണ്ടുകളും പഞ്ചായത്തിന്റെ തനതുവരുമാനവും ഉൾപ്പെടെ 25,01,21,820 രൂപ വരവും . ചെലവ് 24,49,92,238 രൂപയും നീക്കി ബാക്കി 51,29,582 രൂപയും വരുന്ന മിച്ചബജറ്റ് ആണ് പടന്ന ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചിട്ടുള്ളത് . ചടങ്ങിൽ സെക്രട്ടറി പി.പി രാജൻ സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ.എം റഫീഖ്,ടി.കെ.പി ഷാഹിദ,പി.വി അനിൽകുമാർ,പഞ്ചായത്തംഗങ്ങളായ പി.പി കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ,സി.ഡി.എസ് ചെയർപേഴ്സൺ സി.റീന ആസൂത്രണ സമിതിയംഗങ്ങളായ ഏ.എം ഷരീഫ് ഹാജി,കെ.വി ജ്യതീന്ദ്രൻ,പി.കെ താജുദ്ദീൻ,ബാങ്ക് പ്രസിഡണ്ട് വി.കെ.പി അഹമ്മദ് കുഞ്ഞി തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *