വലിയപറമ്പ : 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന റിംഗ് കമ്പോസ്റ്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി സജീവൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ശ്യാമള അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ മല്ലിക എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും വി.ഇ.ഒ സുകേഷ് നന്ദിയും പറഞ്ഞു
