പബ്ലിക് റിലേഷൻ വകുപ്പ് സബ് ഓഫീസുകള്‍
താലൂക്ക് കേന്ദ്രങ്ങളില്‍ തുടങ്ങണം: കെ.ആര്‍.എം.യു
കാഞ്ഞങ്ങാട്: പി.ആര്‍.ഡിയുടെ സബ് ഓഫീസുകള്‍ കേരളത്തിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും തുടങ്ങണമെന്ന് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന കെ.ആര്‍.എം.യു കാസർഗോഡ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറി നോട് ആവശ്യ പ്പെട്ടു. സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ യഥാ സമയം ജനങ്ങളി ലെത്തിക്കാന്‍ സര്‍ക്കാറിന് അധിക ബാധ്യത വരുത്താതെ കാര്യങ്ങള്‍ നടത്താനും അങ്ങ നെ കഴിയും. ജില്ല കമ്മിറ്റി യോഗം കെ ആർ എം യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഉറുമീസ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ല പ്രസിഡന്റ് ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.വി. സു രേഷ് സ്വാഗതം പറഞ്ഞു. കെ. ശരത് കുമാര്‍, ബാബു കോട്ടപ്പാറ, പി. സു രേഷ് കുമാര്‍, റഫീഖ് അബ്ദുല്ല, സ്‌കാനിയ ബദരിയ, കെ.വി സുനില്‍കുമാര്‍, ഫസലുറഹ്മാന്‍, സി. രാഘവന്‍, സുധില്‍കാഞ്ഞങ്ങാട്, ബാലഗോപാലന്‍ പെരളത്ത്, കെ. ജയരാജന്‍, ജോര്‍ജ് കുട്ടി തോമസ്, ജയരാജ് കുണ്ടംകുഴി, സര്‍ഗം വിജയന്‍ എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
