വലിയപറമ്പ് : കാർഷിക, വിനോദ, ആരോഗ്യ-ശുചിത്വ, പാർപ്പിട മേഖലകൾക്ക് മുൻതൂക്കവും ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്കൂൾ സൗകര്യവും വനിതകൾക്ക് മാതൃകാപദ്ധതികളുമായി വലിയപറമ്പ് പഞ്ചായത്ത് വാർഷിക ബജറ്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യമള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ അധ്യക്ഷനായിരുന്നു. ദ്രവമാലിന്യ സംസ്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി സമ്പൂർണ സെപ്റ്റിക് ടാങ്ക് സംയുക്ത പദ്ധതിക്ക് ആറ്ുകോടി നീക്കിവെച്ചു.
കാർബൺ ന്യൂട്രൽ ജൈവവൈവിധ്യ പദ്ധതിയുടെ ഭാഗമായി മാടക്കാലിൽ കണ്ടൽ നടുന്ന പദ്ധതി, തീരശോഷണം തടയുന്നതിനായി കടൽത്തീരത്തിനൊരു ഹരിതകവചം പദ്ധതിയിൽ 50,000 കാറ്റാടിത്തൈകൾ വെച്ചുപിടിപ്പിക്കും. ഗ്രോബാഗിന് പകരം മൺചട്ടി വിതരണത്തിനായി 16 ലക്ഷം രൂപ നീക്കിവെച്ചു. ഒരിയര പുലിമുട്ടിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയും പാർക്ക് നിർമാണവും ഇടയിലക്കാട് വയോജനങ്ങൾക്കും കുട്ടികൾക്കുമുള്ള പാർക്കും നിർമാണത്തിന് തുക വകയിരുത്തി.
കുടിവെള്ള പ്രശ്നത്തിന് പരിഹാരത്തിനായി 40 ലക്ഷം രൂപ വകയിരുത്തി. എം.പി.വിനോദ്കുമാർ, ഖാദർ പാണ്ട്യാല, ഇ.കെ.മല്ലിക, കെ.മനോഹരൻ, എം.അബ്ദുൾസലാം തുടങ്ങിയവർ സംസാരിച്ചു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
