നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫുട്ബോൾ ആണ് ലഹരി എന്ന മുദ്രാവാക്യവുമായി കുഴിഞ്ഞടി ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുമേഷ് സമ്മാന ദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കുഞ്ഞിരാമൻ, വി പി പി മുഹമ്മദ് ഷുഹൈബ്, തൃക്കരിപ്പൂർ താലൂക് ആശുപത്രി സുപ്രണ്ട് ഡോക്ടർ വി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് ജോയിൻ ബി ഡി ഒ സന്തോഷ്‌കുമാർ എ വി സ്വാഗതവും, വാസുദേവൻ നന്ദിയും പറഞ്ഞു. ആവേശകരമായ മത്സരത്തിൽ വിഗേഷ് സ്മാരക ചന്തേര ഒന്നാം സ്ഥാനവും, ദേശാഭിമാനി പൊതാവൂർ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകി.
