വലിയപറമ്പ : ഗ്രാമപഞ്ചായത്തിൻ്റേയും കുടുംബാരോഗ്യേ കേന്ദ്രം വലിയപറമ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യജാഗ്രത 2023 ന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിൻ പഞ്ചായത്ത് തല ശില്പശാല നടത്തി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശ്യാമളയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി സജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം വലിയപറമ്പ മെഡിക്കൽ ഓഫീസർ ഡോ. ധന്യ മനോജ് ആരോഗ്യ ജാഗ്രത 2023 കർമ്മ പദ്ധതി വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ മഞ്ജുഷ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മനോഹരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ഇ.കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ കെ.ബാലചന്ദ്രൻ മാസ്റ്റർ, നവകേരളം റിസോഴ്സ് പേഴ്സൺ ദേവരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും വി.ഇ.ഒ സുഗേഷ് നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ, വാർഡ് ഹെൽത്ത് സാനിട്ടേഷൻ കൺവീനർമാർ , വാർഡ് സമിതി കൺവീനർമാർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ സംബന്ധിച്ചു.
