കാഞ്ഞങ്ങാട്
പ്രസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

samakalikam
By samakalikam 1 Min Read

കാഞ്ഞങ്ങാട്:
പിആര്‍ഡിയുടെ പത്രക്കുറിപ്പ് ജില്ലാടിസ്ഥാനത്തിലുള്ള ​ഗ്രൂപ്പുകളിൽ മാത്രം നൽകുന്നതിന് പകരം പ്രിസം പദ്ധതിയിലുള്ള ജീവനക്കാരെ ഉപയോ​ഗപ്പെടുത്തി താലൂക്ക് അടിസ്ഥാനത്തിലും നൽകണമെന്നും താലൂക്ക് അടിസ്ഥാനത്തിൽ പിആര്‍ഡി ഓഫീസുകൾ തുറക്കണമെന്നും കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറൽ ബോഡിയോ​ഗം ആവശ്യപ്പെട്ടു. യോ​ഗത്തിൽ പി. പ്രവീൺ കുമാര്‍ അധ്യക്ഷനായി. ജോയി മാരൂര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക്
ടി വി മോഹനനും
അവതരിപ്പിച്ചു. ഇ വി ജയകൃഷ്ണൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ടി മുഹമ്മദ് അസ്ലം, കെ.ബാബു , അനിൽ പുല്ലൂർ, പാക്കം മാധവൻ ,ഇ വി വിജയൻ, ഷൈബിൻ ജോസഫ്, ജയരാജൻ , റഹ്നാസ് മടിക്കൈ ,ബാബു കുന്നുംകൈ, പ്രതീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ:
ടി കെ നാരായണൻ (പ്രസിഡന്റ്‌),
കെ എസ് ഹരി (വൈപ്രസിഡന്റ്‌),
ബാബുകോട്ടപ്പാറ (സെക്രട്ടറി),കെ വി ബൈജു, (ജോ സെക്രട്ടറി),
ഫസലുറഹ്‌മാൻ (ട്രഷറർ),എക്‌സിക്യൂട്ടിവ അംഗങ്ങൾ :
ടി മുഹമ്മദ്‌ അസ്ലം ,
മാനുവൽ കുറിച്ചിത്താനം ,
പി പ്രവീൺ കുമാർ ,
ജോയി മാരുർ, ടി വി മോഹനൻ,
എം.കുഞ്ഞിരാമൻ.
(ഓഡിറ്റർ).എം.സുദിൽ.

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *