കഞ്ചാവുകടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് സുഹൈലിനെയാണ് മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഫോണ്‍ ഉപയോഗിച്ചശേഷം മലദ്വാരത്തിലാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്.
ഫെബ്രുവരി 18നാണ് ബൈക്കില്‍ കഞ്ചാവ് കടത്തവേ സുഹൈലിനെ പൊലീസ് പിടികൂടിയത്. റിമാന്‍ഡിലായ പ്രതിയെ ജില്ലാ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചു. കണ്ണൂരിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സുഹൈൽ സ്വയം മുറിവേൽപിക്കുകയും കുപ്പി ചില്ല് വിഴുങ്ങുകയും ചെയ്തു. പരുക്കേറ്റ ഇയാളെ ജയിൽ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റി. 25നു വീണ്ടും ജില്ലാ ജയിലിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇതിനിടയിലാണ് സുഹൈൽ ഫോൺ ഉപയോഗിക്കുന്നതായി ജയിൽ ജീവനക്കാർക്കു സംശയം തോന്നിയത്.
ഷൂവിന് അകത്ത് പ്രത്യേകം തീർത്ത അറയിൽ സൂക്ഷിച്ചാണ് സുഹൈൽ ഫോൺ ജയിലിന് അകത്തേക്കു കടത്തിയത്. മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകുമ്പോൾ ഇയാളുടെ കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോഴാണ് ഫോൺ കടത്തിയതെന്നു സംശയിക്കുന്നു. സ്വയം മുറിവേൽപിക്കുന്ന സ്വഭാവമുള്ള സുഹൈലിലെ ശ്രദ്ധയോടെ പിടികൂടിയ ശേഷം കൈകൾ പിന്നിൽ കെട്ടി നടത്തിയ പരിശോധനയിലാണു മലദ്വാരത്തിൽ ഒളിപ്പിച്ച ഫോൺ
കണ്ടെത്താനായത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
