കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം. ബൈക്കിൽ യാത്ര ചെയ്ത ചിക്കു എന്ന യുവാവിനാണ് മിന്നലേറ്റത്. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു ചിക്കു. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്. ഇന്ന് കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചിക്കു.
ഇന്ന് വൈകീട്ട് മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
