വൈക്കം സത്യഗ്രഹ ശതാബ്്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചെന്ന് കെ.മുരളീധരന്‍ എംപി. കെപിസിസി മുന്‍ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. രമേശ് ചെന്നിത്തലയും എം.എം.ഹസനും പ്രസംഗിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ സപ്ലിമെന്റിലും പേരുണ്ടായില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചെന്നും കെ.മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു. തന്റെ സേവനം പാര്‍ട്ടിക്കുേവണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടുനിര്‍ത്താനാണ് തീരുമാനമെന്നും മുരളീധരന്‍ വ്യക്തമാക്കി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
