അജാനൂർ : മുക്കൂട് ജി എൽ പി സ്‌കൂളിൽ ഇഫ്താർ സംഗമവും മതസൗഹാർദ്ദ സദസ്സും നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കും . മത സൗഹാർദ്ദ സദസ്സിൽ വിവിധ മത പ്രതിനിധികളും , ജന പ്രതിനിധികളും , സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും . തുടർന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇഫ്താർ സംഗമം നടക്കും . സ്‌കൂളിലെ രക്ഷിതാക്കളും നാട്ടുകാരും തയ്യാറാക്കി കൊണ്ട് വരുന്ന വിഭവങ്ങളാണ് ഇഫ്താറിൽ വിളമ്പുക . സ്‌കൂളിലെ പിടിഎ കമ്മിറ്റിയാണ് ഇഫ്താർ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് .
https://chat.whatsapp.com/2JfssH3nkl22l8hNa49U91
