ചെറുവത്തൂർ: പടന്നകടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
ചിട്ടയായ പരിശീലനത്തിൽ ആർജിച്ച മികവിലൂടെയാണ് വിദ്യാലയത്തിലെ കുട്ടിപ്പോലീസ് യൂണിറ്റിലെ 40 സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. രണ്ട് പ്ലാറ്റൂ
ണുകളായി നടന്ന പരേഡിൽ
തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. എസ് പി സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ടി.തമ്പാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വലിയപറമ്പ് ഗ്രാമ
പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ, വൈസ് പ്രസിഡൻ്റ് പി.ശ്യാമള, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്,
ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ, തൃക്കരിപ്പൂർ കോസ്റ്റൽ
പോലീസ് ഇൻസ്പെക്ടർ എ.
ജയരാജൻ, പി ടി എ പ്രസിഡൻ്റ് കെ.അനിൽകുമാർ, പ്രിൻസിപ്പാൾ കെ.എ.ബാബു, മുഖ്യാധ്യാപകൻ കെ.ടി. ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റുഡൻ്റ് പോലീസ് പരിശീലകരായ പി.സുരേന്ദ്രൻ, കെ.സുസ്മിത, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ.വി.ബിജു, ടി.സോമലത എന്നിവർ പരേഡിന് നേതൃത്വം നൽകി. ചsങ്ങിൽ
എസ് പി സി കേഡറ്റുകൾക്കും പരിശീലകർക്കുമുള്ള ഉപഹാരങ്ങൾ എം എൽ എ വിതരണം ചെയ്തു. പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്പിസിയുടെ
ആദ്യ ബാച്ചാണ് പുറത്തിറങ്ങിയിട്ടുള്ളത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
