പിലിക്കോട്: കായിക മേഖലയിൽ പയറ്റിത്തെളിയാൻ ഭിന്നശേഷിക്കാരായ കുരുന്നുകളും രംഗത്ത്. ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി കരുത്തു പകർന്നത്.
ബി ആർ സി പരിധിയിലെ 13 കുട്ടികൾക്കാണ് അവസരമൊരുക്കിയത്. ഫുട്ബോൾ, ഷട്ടിൽ, ടെന്നി കൊയ്റ്റ് ഇനങ്ങളിലായിരുന്നു പരിശീലനം. സ്പെഷ്യലിസ്റ്റ് അധ്യാപകൻ പ്രഭാകരൻ വലിയപറമ്പായിരുന്നു പരിശീലകൻ. മികവുള്ള
കുട്ടികളെ തുടർച്ചയായ പരിശീലനത്തിലൂടെ കണ്ടെത്തി ശാരീരിക പ്രയാസമുള്ളവർക്കായി നടക്കുന്ന ജില്ലാ കായികമേളകളിൽ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
സെറിബ്രൽ പാൾസി ബാധിച്ചവർക്കായുള്ള ദേശീയ ഫുട്ബോൾ ടൂർണമെൻ്റിൽ ജേതാക്കളായ കേരള ടീമിൻ്റെ ഗോൾകീപ്പറായ ഹൊസ്ദുർഗ് ബി ആർ സി യിലെ സ്പെഷ്യൽ എജുക്കേറ്റർ കെ പി ശ്യാം മോഹൻ പരിശീലനം ഉദ്ഘാടനം ചെയ്തു.പി വേണുഗോപാലൻ അധ്യക്ഷനായി.ചെറുവത്തൂർ ബി ആർ സി ബിപിസി അനൂപ് കുമാർ കല്ലത്ത് ശ്യാം മോഹനുള്ള ഉപഹാര സമർപ്പണം നടത്തി. കെ ശ്രീജിന, കെ വി നസ്ല എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
