മസ്ജിദിൽ നിസ്കരിക്കാൻ പോയ തക്കം നോക്കി വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമം; യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: പുരുഷന്മാര്‍ രാത്രി തറാവീഹ് നമസ്കാരത്തിന് പള്ളിയില്‍ പോയ സമയം നോക്കി മരത്തില്‍ കയറി വീട്ടിനകത്ത് കയറാനുള്ള ശ്രമത്തിനിടെ കവര്‍ച്ചക്കാരന്‍ പിടിയില്‍.
പള്ളിക്കര കല്ലിങ്കാലില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടിയാണ് സംഭവം.
മുമ്ബ് പള്ളിക്കര പള്ളിപ്പുഴയില്‍ താമസിച്ചിരുന്ന ബാദുഷ ഇബ്രാഹിമിനെയാണ് (24) നാട്ടുകാര്‍ പിടികൂടി ബേക്കല്‍ പൊലീസിന് കൈമാറിയത്. കല്ലിങ്കാലിലെ ഹക്കീമിന്‍റെ വീട്ടില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്.വീടിനോട് ചേര്‍ന്നുളള മരത്തില്‍ കയറിയശേഷം ശിഖരം വഴി വീട്ടിനകത്ത് കയറി വാതില്‍ കുത്തിത്തുറക്കാനായിരുന്നു പദ്ധതി. ഇതിനിടയില്‍ യുവാവ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മരത്തില്‍ നിന്നും വീണ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു പിടികൂടി. ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നേരത്തെ മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്ബ് പള്ളിക്കരയില്‍ താമസിച്ചിരുന്ന പ്രതി അടുത്തിടെ ഈ ഭാഗത്ത് വന്നിരുന്നില്ല.
ബംഗളൂരുവിലായിരുന്നു യുവാവെന്നാണ് സൂചന. പ്രതിക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ ഓടി രക്ഷപ്പെട്ടതായുമാണ് നാട്ടുകാര്‍ പറയുന്നത്. കല്ലിങ്കാല്‍, പൂച്ചക്കാട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നടന്ന നിരവധി കവര്‍ച്ചകള്‍ക്ക് പിന്നിലും ഇതേ പ്രതിയാണോ എന്ന് പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
തറാവീഹ് നമസ്കാരം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നവരാണ് പ്രതിയെ പിടികൂടിയത്. പത്തിലേറെ വീടുകളിലായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ മോഷ്ടാക്കള്‍ കയറിയത്. ചില വീടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
