ശാസ്ത്ര വിസ്മയങ്ങളുമായി പഠനോത്സവം ….

samakalikam
By samakalikam 1 Min Read

പുത്തിലോട്ട് എയുപി സ്കൂൾ പഠനോത്സവം – 2023 കുട്ടികളുടെ നേതൃത്വത്തിൽ നടന്നു… സയൻസ് പരീക്ഷണങ്ങളിലൂടെ ദൃശ്യ വിസ്മയം തീർത്താണ് ഈ വർഷത്തെ ശാസ്ത്രോത്സവത്തിൽ സ്കൂളിലെ മികച്ച വിദ്യാർത്ഥികളായ അനന്ദുവും കാശ്മീരയും പഠനോത്സവം ഉദ്ഘാടനം ചെയ്തത് …. തുടർന്ന് ഏഴാം ക്ലാസ്സിലെ മലയാളത്തിലെ കതിവനൂർ വീരൻ – ദൃശ്യാവിഷ്കാരം പഠനോത്സവത്തിന് കൊഴുപ്പേകി….. ഗണിത കളികൾ , ഹിന്ദി, ഇംഗ്ലീഷ് , സംസ്കൃതം, സാമൂഹ്യ ശാസ്ത്രം , സയൻസ്എന്നീ വിഷയങ്ങളിലെ പഠനനേട്ടങ്ങളും കുട്ടികൾ വളരെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു. വിദ്യാരംഗം, ഹിന്ദി, ഇംഗ്ലീഷ് , സംസ്കൃതം ക്ലബ്ബ് പ്രതിനിധികളായ സ്വാതിക . എം.പി അനുദർശ് ,വൈഷ്ണവി, ആദിഷ് ചന്ദ്രൻ എന്നിവർ അതത് ഭാഷകളിൽ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു …. സ്‌കൂൾ ലീഡർ അദ്വൈതിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സ്കൂൾ ഡെപ്യൂട്ടി ലീഡർ  നിയ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ്ബ് സെകട്ടറി നന്ദിയും പറഞ്ഞു. വിദ്യാലയത്തിൽ ഈ വർഷത്തെ കലോത്സവത്തിലെ മികച്ച വിദ്യാർത്ഥിനി ഒന്നാം ക്ലാസ്സിലെസംവേദ്യ മുല്ലേരി മുഖ്യാതിഥിയായിരുന്നു .
https://chat.whatsapp.com/2JfssH3nkl22l8hNa49U91

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *