തൃക്കരിപ്പൂർ: ബീരിച്ചേരി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമളാൻ റിലീഫിന്റെ ഭാഗമായി 215കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടുന്ന വിപുലമായ റമളാൻ കിറ്റ് വിതരണം ചെയ്തു. ബീരിച്ചേരി വാർഡ് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി.ബഷീർ ഉത്‌ഘാടനം ചെയ്തു. കിറ്റ് വിതരണോത്ഘാടനം റിലീഫ് കമ്മിറ്റി ചെയർമാൻ വി.പി.പി.ശുഹൈബിനി കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവ്വഹിച്ചു .
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സത്താർ വടക്കുമ്പാട് മുഖ്യാതിഥിയായി. എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, എസ് കുഞ്ഞഹമ്മദ്, ടി.പി.അഹ്മദ് ഹാജി, വി.വി.അബ്‌ദുള്ള തുടങ്ങിയവർ ആശംസകൾ നേർന്നു. യു.പി.ഫായിസ്, പി.പി.മജീദ്, എ.ജി.അബ്ദുല്ല, പി.ഹമീദ്, മുഹമ്മദ് കുഞ്ഞി, മർസൂഖ് റഹ്‌മാൻ, സി.ഉനൈസ് , സുൻസുനു.വി.പി.പി, സുഹൈറലി.എം.ബി, ഷക്കീബ്.എജി, ഷഫീഖ്, സുഫൈദ് തുടങ്ങിയവർ സംബന്ധിച്ചു. വാർഡ് പ്രസിഡന്റ് എം.ടി.പി.അബ്ദുല്ല അധ്യക്ഷനായ പരിപാടിയിൽ ജനറൽ സെക്രട്ടറി അസീസ് കൂലേരി സ്വാഗതവും ട്രഷറർ ഓ.ടി.അബ്ദുൽ കാദർ നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
