മാവിലാകടപ്പുറം : കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മാവിലാകടപ്പുറം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ പി.മുസ്തഫ ചികിത്സാ നിധിയിലേക്ക് കേരള വാട്സാപ്പ് വോയിസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാസഹായം കൈമാറി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി. ഗ്രൂപ്പ് അഡ്മിൻ മുസ്തഫ ടി. കെ,മെമ്പർമാരായ ടി. കെ, എം.കെ.സി മുഹമ്മദ് കുഞ്ഞി, യൂ. എം ലത്തീഫ്, ശിഹാബ് മലേഷ്യ, ഇഖ്ബാൽ എൻ.പി എന്നിവർ ചേർന്നാണ് ചികിത്സാ കമ്മിറ്റിക്ക് തുക കൈമാറിയത്. നാട്ടിലും വിദേശ രാജ്യങ്ങളായ യു. കെ, യൂ. എ. ഇ, മലേഷ്യ, സൗദിഅറേബ്യ , എന്നിവടങ്ങളിലെ കുറച്ചു സുഹൃത്തുക്കൾ കൂടി ചേർന്നതാണ് ഈ സൗഹൃദ കൂട്ടായ്മ, നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനകം ഈ കൂട്ടായ്മ നടത്തി കഴിഞ്ഞു. തലയോട്ടി മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും തുടർചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. മത്സ്യബന്ധനം നടത്തി കുടുംബം നോക്കിയിരുന്ന മുസ്തഫ ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടുകയാണ്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
