വലിയപറമ്പ : പടന്നക്കടപ്പുറം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ കെ.കെ.റാഷിദ് കഴിഞ്ഞ കുറച്ച് നാളുകളായി ക്യാൻസർ പിടിപെട്ട് ചികിത്സിയിൽ കഴിയുകയാണ്. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ വെച്ച് ഇതിനോടകം പത്തോളം കീമോ ചികിത്സ നടത്തിക്കഴിഞ്ഞ ഈ യുവാവിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. തുടർ ചികിത്സയടക്കം ഏകദേശം 25 ലക്ഷം രൂപയോളം ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. സാമ്പത്തിക ഞ്ഞെരുക്കത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർധന കുടുംബത്തിലെ ഈ യുവാവിന്റെ ചികിത്സയ്ക്ക് ഇത്ര വലിയതുക താങ്ങാവുന്നതിലും അപ്പുറമാണ്. ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി സുമനസ്കരിൽ നിന്നും ചികിത്സാ സഹായം കണ്ടെത്തുന്നതിനായി പ്രദേശത്തെ ജമാഅത്ത് കമ്മിറ്റിയും, വിവിധ രാഷ്ട്രീയ-സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ചേർന്ന് ഒരു ചികിത്സാ കമ്മറ്റിക്ക് രൂപം നൽകി. ഉദാരമതികളിൽ നിന്നും ഇത്രയും തുക സഹായമായി കിട്ടിയാൽ മാത്രമേ ഈ യുവാവിന്റെ തുടർ ചികിത്സയുമായി മുന്നോട്ട് പോകാനാകൂ എന്ന ദയനീയ അവസ്ഥയിലാണ് ഈ യുവാവിന്റെ നിർധന കുടുംബം. 28 വയസ് പ്രായമുള്ള ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഉദാരമതികളായ സഹജീവികളിൽ നിന്നും സഹായം തേടുകയാണ്.
ചികിത്സാനിധിയിലേക്ക് സഹായിക്കാൻ ആഗ്രഹിക്കുന്ന സുമനസ്കർ നിങ്ങളാൽ കഴിയുന്ന തുക താഴെകാണുന്ന അക്കൗണ്ട് നമ്പറിലേക്ക് അയച്ചുകൊടുക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി.
A/C No :- 40433101042049
IFSC :- KLGB0040433
KERALA GRAMIN BANK
VALIYAPARAMBA BRANCH
https://chat.whatsapp.com/2JfssH3nkl22l8hNa49U91
