തിരുവനന്തപുരം | കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. തിരുവനന്തപുരം കോണ്‍ഗ്രസ് ഡിസിസി ഓഫീസിസിലാണ് സംഭവം. ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും ശശി തരൂരിന്റെ സ്റ്റാഫ് പ്രവീണ്‍ കുമാറും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
ശശി തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്ന് തരൂര്‍ അനുകൂലികളും തരൂര്‍ അനുകൂലികള്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് സതീഷും ആരോപിച്ചു. വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് തരൂര്‍ . ഇതിനിടെയാണ് ഡിസിസി ഓഫീസില്‍ കൈയാങ്കളി ഉണ്ടാകുന്നത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
