തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്തിലെ
ദ്വീപിന്റെ തെക്കൻ മേഖലയായ തൃക്കരിപ്പൂർ കടപ്പുറത്തെ കുടുംബങ്ങൾക്ക് കര പിടിക്കാനുള്ള എക മാർഗമായ ഗ്രാൻഡ്മ
ഫൈബർ ബോട്ടിന്റെ ഓട്ടം ഇന്ന് മുതൽ നിർത്തുകയാണ്
ഡ്രൈവർ ഇല്ലാത്തതാണ് ഓട്ടം നിർത്താൻ കാരണമെന്ന് പറയുന്നു ലൈസൻസ് ഇല്ലാത്ത ആളെ വച്ചാണ് ഓട്ടം നടത്തിയിരുന്നത്. ഇത് തുടരുന്നതിനെതിരെ ആക്ഷേപം ഉയർന്നതോടെ സർവീസ് നിർത്താൻ പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകുകയായിരുന്നു.
ഇന്നു മുതൽ ഓട്ടം നിലക്കുന്നതോടെ വലിയപറമ്പ് തെക്കൻ മേഖലയിലെ തീരജനതയുടെ യാത്ര കഷ്ടത്തിലാകും.
എം.രാജഗോപാലൻ എംഎൽഎയുടെ പ്രത്യേക ഇടപെടലിൽ 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് 2 വർഷം മുൻപാണ് ഗ്രാൻഡ്മ ബോട്ട് നീറ്റിലിറക്കിയത്.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
